ലൂവ്ര് മ്യൂസിയം കൊള്ളയിൽ അന്വേഷണം ഊർജിതം

For full experience, Download our mobile application:
Get it on Google Play

ലൂവ്ര് : പാരീസിലെ ലൂവ്ര് മ്യൂസിയം കവർച്ചക്കാർക്കായി അന്വേഷണം ഊർജിതം. നാലംഗ സംഘം കവർച്ച നടത്തിയത് ഏഴ് മിനിറ്റുകൊണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കി. ലിയനാഡോ ഡാവിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികൾ സൂക്ഷിക്കുന്ന മ്യൂസിയത്തിലാണ് മോഷണം നടന്നത്. കവർച്ചയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ടത് സ്കൂട്ടറിലാണ്. നഷ്ടപ്പെട്ടത് ഒൻപത് ആഭരണങ്ങളെന്നാണ് റിപ്പോർട്ട്. നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജിൻ ചക്രവർത്തിനിയുടേതെന്ന് കരുതുന്ന കിരിടം മ്യൂസിയത്തിന് പുറത്ത് കണ്ടെത്തി. ലിഫ്റ്റ് ഉപയോഗിച്ച് മ്യൂസിയത്തിൽ പ്രവേശിച്ച മോഷ്ടാക്കർ ജനാലകൾ തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്. മോഷണത്തെത്തുടർന്ന് ഞായറാഴ്ചമുഴുവൻ ലൂവ്ര് അടച്ചിട്ടു. പ്രാദേശികസമയം രാവിലെ ഒൻപതിന് (ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒന്ന്) മ്യൂസിയം തുറന്ന് അരമണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു മോഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...