ഡോ ഷഹ്നയുടെ ആത്മഹത്യ ; പാര്‍ട്ടിക്ക് പോയശേഷം ഷഹ്നയെ ബ്ളോക്ക് ചെയ്തു ; ചാറ്റുകള്‍ വീണ്ടെടുക്കാന്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ ഡോ ഷഹ്നയുടെ ആത്മഹത്യ തലേ ദിവസം പിറന്നാള്‍ പാര്‍ട്ടിക്ക് പോയി തിരിച്ചെത്തിയ ശേഷമുളള സംഭവത്തിന്റെ അനന്തര ഫലമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. വിവാഹം നടക്കില്ലെന്ന് കേസിലെ ഒന്നാം പ്രതി ഡോ റുവൈസ് അറിയിച്ചതിനു ശേഷം ഷഹ്ന ദുഖിതയായിരുന്നുവെന്നും ന്യൂനപക്ഷ കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഡോ ഷഹ്നയുടെ മരണത്തില്‍ സ്വമേധയാ കേസെടുത്ത ന്യൂനപക്ഷ കമ്മിഷന്റെ സിറ്റിംങിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും, കലക്ടറും, സിറ്റി പോലീസ് കമ്മിഷണറും റിപ്പോര്‍ട്ട് നൽകിയത്. ഡോ ഷഹ്ന ആത്മഹത്യ ചെയ്തത് ഈ മാസം നാലിനാണ്. തലേദിവസം ഇതേ കോളജിലെ മറ്റൊരു വിദ്യാര്‍ഥിനിയുടെ കുട്ടിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയിലും തിരികെ എത്തും വരെയും ഡോ ഷഹ്ന സന്തോഷവതിയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി.തിരികെ താമസ സ്ഥലത്ത് എത്തിയതിനു ശേഷമുണ്ടായ എന്തോ സംഭവത്തിന്റെ അനന്തര ഫലമായാണ് ഡോ ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ഡിഎം ഇയുടെ റിപ്പോര്‍ട്ട്.

താമസ്ഥലത്ത് അസ്വാഭാവികമായതെന്തെങ്കിലും സംഭവിച്ചോ എന്ന് പോലീസ് അന്വേഷിക്കണമെന്ന് ഡി.എം.ഇ നിയോഗിച്ച ഡോക്ടര്‍മാരുടെ അന്വേഷണ സംഘം ആവശ്യപ്പെടുന്നു. മരണം നടന്ന തിങ്കളാഴ്ച രാവിലെ മുതല്‍ ഷഹ്നയും റുവൈസും വാട്സാപ്പില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് റുവൈസ് വാട്സാപ്പില്‍ ഷഹ്നയെ ബ്ളോക്ക് ചെയ്തുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. വന്‍തുക സ്ത്രീധനമാവശ്യപ്പെടുകയും തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പ്രതി റുവൈസിന്റെ വീട്ടുകാര്‍ പിന്മാറുകയും ചെയ്തതിലെ മനോവിഷമത്തില്‍ ഡോ ഷഹ്ന ജീവനൊടുക്കിയെന്നാണ് കലക്ടറുടേയും പോലീസിന്റേയും റിപ്പോര്‍ട്ട്. ക്രിസ്മസിനു ശേഷം നടക്കുന്ന സിറ്റിംങില്‍ ന്യൂനപക്ഷ കമ്മിഷന്‍ വീണ്ടും കേസ് പരിഗണിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...