ഭൂട്ടാൻ വാഹനകള്ളകടത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ഭൂട്ടാൻ വാഹനകള്ളകടത്തിൽ നിർണായക കണ്ടെത്തലുമായി സംയുക്ത അന്വേഷണ സംഘം. 15,000ത്തിലധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് ഇതുവരെ കടത്തിയതെന്ന് കണ്ടെത്തൽ. കോടികളുടെ നികുതി വെട്ടിപ്പാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇതിൽ കേരളത്തിലേക്ക് 50ലധികം വാഹനങ്ങൾ എത്തിയിട്ടുണ്ടെന്നും കണ്ടെത്തൽ. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായാണ് ഭൂട്ടാനിൽ നിന്നെത്തിയ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ ഉള്ളവർ മൂന്നാറിൽ യോഗം ചേർന്നത്. ഈ യോഗത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 15,000ത്തിലധികം വാഹനങ്ങൾ രാജ്യത്തേക്ക് കടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. അതിൽ കാറുകളും സൂപ്പർ ബൈക്കുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടുമെന്നതാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണക്ക്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതലായും വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അന്വേഷണത്തിൽ കണ്ടെത്തി. അസമിൽ മാത്രം 450ഓളം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് 50ഓളം വാഹനങ്ങൾ നികുതി വെട്ടിച്ച് കടത്തിയതായും കണ്ടെത്തി. മൂന്നാറിൽ യോഗം പുരോഗമിക്കുകയാണ്. നാല് ദിവസമാണ് ഭൂട്ടാനിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുക. രാജ്യത്തേക്കുള്ള വാഹന കള്ളക്കടത്ത് തടയുകയാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ഇതുവരെ കടത്തിയിട്ടുള്ള വാഹനങ്ങളെ സംബന്ധിച്ചും ഉടമകളെ സംബന്ധിച്ചും ഏതൊക്കെ രീതിയിൽ നടപടികളെടുക്കണമെന്നും യോഗത്തിൽ കൂടിയാലോചന നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക റെയ്ഡ്

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...

ഓപ്പറേഷൻ തണ്ടർ ; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
ഏറ്റുമാനൂർ : പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത...

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...