നേപ്പാളി യുവതി കൊല്ലപ്പെട്ട സംഭവം ; പ്രതിയെ തേടി അന്വേഷണസംഘം നേപ്പാളിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  എറണാകുളം എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ പ്രതിയെ തേടി അന്വേഷണസംഘം നേപ്പാളിലേക്ക് തിരിച്ചു. ഭഗീരഥിയുടെ ഒപ്പം കൊച്ചിയിലെ വാടക മുറിയിൽ താമസിച്ചിരുന്ന നേപ്പാളി സ്വദേശിയായ പ്രതി റാം ബഹദൂർ ബിസ്തിനായാണ് അന്വേഷണം. ഇയാൾ വ്യാജ പേരിലാണ് കൊച്ചിയിൽ താമസിച്ചിരുന്നതെന്ന് കണ്ടെത്തി.

കൊലപാതകശേഷം ഒക്ടോബർ 20ന് കൊച്ചിയിൽനിന്നു കടന്നുകളഞ്ഞ റാം ബഹദൂർ നേപ്പാളിലുണ്ടെന്നാണ് വിവരം. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച പോലീസ് ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ സുരക്ഷാ സേനയ്ക്കും വിവരം കൈമാറിയിട്ടുണ്ട്. ഭഗീരഥി ധാമിയും റാം ബഹദൂറും പരിചയക്കാരും ഒരേ നാട്ടുകാരുമാണ്. മഹാരാഷ്ട്ര സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയാണ് ഇരുവരും കൊച്ചിയിൽ താമസിച്ചിരുന്നത്. ഭഗീരഥിയുടെ കൊലപാതത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ബന്ധുക്കൾക്കും ഒരു സൂചനയുമില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അധികാര ദുർവിനിയോഗം : അനിൽ മിശ്രയ്‌ക്കെതിരെ അന്വേഷണസംഘത്തിന് കത്ത് നൽകി ചമ്പത് റായ്

0
അയോധ്യ : രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരേ ഗുരുതര...

വിവാഹം കഴിഞ്ഞിട്ട് 4 മാസം ; ഭാര്യയെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു :...

0
വാഷിങ്ടൺ : വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ...

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു ; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ്...