സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസംഗം മുഴുവൻ കേൾക്കാത്തത് കൊണ്ടുണ്ടായ വിവാദമാണെന്നും അദ്ദേഹം വിശദീകരിച്ചു. അമ്മ മരിച്ചിട്ട് 27 വർഷമായെന്നും ഇന്നും ആ രുചി നാവിലുണ്ടെന്നും അത്തരം രുചികൾ മക്കൾക്ക് പകർന്ന് കൊടുക്കണം എന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷൻ കേസിൽ ഒരു ധൃതിയും ഇല്ലാതെ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോയി. ആദ്യത്തെ റിപ്പോർട്ട് അനുസരിച്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രണ്ടാമത്തെ റിപ്പോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എഡിജിപിക്ക് എതിരെ നടപടി എടുത്തു. ചില മാധ്യമങ്ങൾ സംരക്ഷിക്കുന്നുവെന്ന് വാർത്ത കൊടുത്തു. രണ്ട് മാസത്തിനുള്ളിൽ നടപടി എടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടി സാധ്യമല്ലെന്നും ട്രിബ്യൂണലിൽ നിന്ന് സ്റ്റേ ലഭിക്കാത്തത് നടപടിക്രമങ്ങൾ പാലിച്ചത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ‌സമചിത്തതയോടെ തീരുമാനം എടുക്കുമെന്നും നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി വൈകൽ സംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്തു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 5 പരിഷ്കാരം ന‌ടപ്പാക്കും. മികച്ച ജീവിത സൗകര്യവും ബിസിനസ് സൗഹൃദവുമാക്കാൻ പ്രൊസസ് റി എൻജിനീയറിം​ഗ് നടപ്പാക്കും. ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തൊഴിലാളി സംഘടനകളുമായും മുഖ്യമന്ത്രി സംസാരിക്കുമെന്നും ഓപ്പറേഷൻ തുഫാനിൽ അധ്യാപകരുടെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്നും സതീശൻ പറഞ്ഞു. യോഗി ആദിത്യ നാഥിന്റെ കത്ത് ആഗോള അയ്യപ്പ സംഗമ വേദിയിൽ വായിച്ചത് ആർക്ക് വേണ്ടിയാണെന്ന് പിണറായി വിജയൻ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....