ആലപ്പുഴ കുമാരപുരം സ്വദേശിയെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ കുമാരപുരം സ്വദേശിയായ വിജിത്തിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. വിജിത്തിന്റെ മരണത്തിൽ സുഹൃത്തായ യുവതിക്കും അവരുടെ സുഹൃത്തിനും പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണസാഹചര്യങ്ങൾ സംബന്ധിച്ച് നിരവധി സംശയങ്ങൾ നിലനിൽക്കുന്നതായും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. വിജിത്ത് മരിച്ച വിവരം ബന്ധുക്കളെ സമയബന്ധിതമായി അറിയിക്കാതിരുന്നതും മൃതദേഹം കുടുംബത്തിന്റെ അറിവോ സമ്മതമോ കൂടാതെ സംസ്കരിച്ചതുമാണ് സംശയം ശക്തമാക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്ന് വിജിത്തിന്റെ സഹോദരൻ വിജീഷ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ മുതലാണ് തമിഴ്നാട് കൃഷ്ണഗിരിയിലെ സ്വകാര്യ കമ്പനിയിൽ വെൽഡർ ആയിരുന്ന കുമാരപുരം സ്വദേശി വിജിത്തിനെ കാണാതാവുന്നത്. അന്വേഷിച്ചെങ്കിലും വീട്ടുകാർക്ക് വിവരം കിട്ടിയിരുന്നില്ല. തുടർന്ന് ഹരിപ്പാട് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജിത്ത് മരണപ്പെട്ടതായി അറിഞ്ഞത്.

വിജിത്തിന്റെ സുഹൃത്തായ കണ്ടല്ലൂർ സ്വദേശി ലേഖ ഭാര്യയാണെന്ന് പറഞ്ഞ് ചെങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണനുമായി ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചതായാണ് കുടുംബത്തിന്റെ ആരോപണം. മുമ്പ് വിജിത്തുമായുള്ള സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് യുവതി വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കിയെന്നും സഹോദരൻ വിജീഷ് പറഞ്ഞു. മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ പരാതി തമിഴ്നാട് റായ്ക്കോട്ടെ പോലീസിന് കൈമാറിയതായി ഹരിപ്പാട് പൊലീസ് അറിയിച്ചു.

മരണത്തിന് മുമ്പ് വിജിത്തുമായി ബന്ധപ്പെട്ട ഫോൺവിളികൾ, സന്ദേശങ്ങൾ, ഒപ്പമുണ്ടായിരുന്നവരുടെ മൊഴികൾ എന്നിവ വിശദമായി പരിശോധിക്കണമെന്നും കുറ്റക്കാർ ഉണ്ടെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....