മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു – ഇന്ന് കൌണ്‍സില്‍ യോഗം : വ്യാപാരികളെ വഞ്ചിച്ചാല്‍ നിയമനടപടിയുമായി മുമ്പോട്ടുപോകും – അബു നവാസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു. നിര്‍ണ്ണായക കൌണ്‍സില്‍ യോഗം ഇന്ന് രാവിലെ നടക്കും. നഗരത്തിലെ വ്യാപാരികളെ പിണക്കാതെയും എന്നാല്‍ വ്യാപാരമേള നടത്തുവാന്‍ വന്ന എറണാകുളം സ്വദേശിയെ വഴിവിട്ട് സഹായിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നിലപാടാണ് നഗരസഭ സ്വീകരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരത്തിലെ വ്യാപാരികള്‍ വലിയ പ്രതിസന്ധിയില്‍ക്കൂടിയാണ് കടന്നുപോകുന്നത്. അബാന്‍ മേല്‍പ്പാലം നിര്‍മ്മാണം, ഓടപണി, വാഹന പാര്‍ക്കിങ്ങിന് സൌകര്യമില്ലായ്മ, ഇതൊക്കെ വ്യാപാരികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  ഓണം പോലെയുള്ള ഉത്സവകാലങ്ങളില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയാണ് താല്‍ക്കാലികമായി വരുന്ന വ്യാപാരമേളകള്‍.

താല്‍ക്കാലിക ഷെഡുകള്‍ കെട്ടിയുയര്‍ത്തി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം മേളകള്‍ നടത്തുന്നത്. നിയമങ്ങള്‍ പാലിക്കാതെ തികച്ചും അനധികൃതമായി നടത്തുന്ന ഇത്തരം വ്യാപാരമേളകള്‍ക്ക് നഗരസഭ അനുമതി നല്‍കരുതെന്നും വിവിധ ലൈസന്‍സ് ഫീസുകളും  നികുതികളും സര്‍ക്കാരിലേക്ക് നല്‍കിക്കൊണ്ട് വന്‍ തുക വാടകയും നല്‍കി കച്ചവടം ചെയ്യുന്ന പത്തനംതിട്ട നഗരത്തിലെ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി നഗരസഭ സ്വീകരിക്കരുതെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ്‌ ഭാരവാഹികള്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപാര മേളകള്‍ക്ക് അനുമതി നല്‍കേണ്ടതില്ല എന്ന് നഗരസഭാ കൌണ്‍സില്‍ തീരുമാനം എടുത്തിരുന്നു.

ഇതനുസരിച്ച്  സെന്റ്‌ പീറ്റേഴ്സ് ജംഗ്ഷനു സമീപം പഴയ ജിയോ ഗ്രൌണ്ടില്‍  മേള നടത്തുവാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയ എറണാകുളം സ്വദേശിക്ക് നഗരസഭ കൌണ്‍സിലിന്റെ തീരുമാനപ്രകാരം സ്റ്റോപ്പ്‌ മെമ്മോ നല്‍കി. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനുപിന്നില്‍ ചില കൌണ്‍സിലര്‍മാരുടെ രഹസ്യ പിന്തുണയും സഹായവും ഉണ്ടെന്നു പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഈ വിഷയത്തില്‍ നഗരസഭയുടെ തീരുമാനം അറിയിക്കുവാന്‍ നോട്ടീസ് നല്‍കി. ഇതനുസരിച്ച് നഗരസഭാ സെക്രട്ടറി ഹൈക്കോടതിയില്‍ മറുപടി നല്‍കിയെങ്കിലും ഇത് വ്യാപാരമേള നടത്തുന്നവരെ സഹായിക്കുന്ന നിലയിലായിരുന്നു. നഗരസഭാ കൌണ്‍സിലിന്റെ തീരുമാനം കോടതിയെ കൃത്യമായി അറിയിക്കുന്നതിനു പകരം കൌണ്‍സില്‍ യോഗത്തില്‍ ഓരോ അംഗങ്ങളും പറഞ്ഞ അഭിപ്രായങ്ങള്‍ അതേപടിയായി രേഖപ്പെടുത്തി cd യില്‍ നല്‍കുകയായിരുന്നു. ഇതില്‍ കൌണ്‍സില്‍ അംഗങ്ങള്‍ വ്യാപാരമേളക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. കൌണ്‍സിലിന്റെ തീരുമാനം കോടതിയില്‍ നല്‍കാതെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കോടതിക്ക് നല്‍കിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനും മേള നടത്തുന്നവരെ സഹായിക്കുവാനും വേണ്ടിയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഈ കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്. മേള നടത്തുവാന്‍ അനുമതി നല്‍കരുതെന്ന് പറഞ്ഞവരെ നഗരസഭയില്‍ വിളിച്ച് അഭിപ്രായം തേടുവാനും ഈ വിവരം  അറിയിക്കുവാനും ഹൈക്കോടതി നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളില്‍ ഇത് ഹൈക്കോടതിയെ അറിയിക്കണം. ഈ ഉത്തരവ് വന്നയുടന്‍ വളരെ അടിയന്തിര സ്വഭാവത്തോടെ നഗരസഭ ഇക്കാര്യത്തില്‍ ഇടപെടുകയും ഇന്ന് രാവിലെ കൌണ്‍സില്‍ വിളിക്കുകയും ചെയ്യുകയായിരുന്നു. 21 ദിവസത്തെ സാവകാശം നിലവിലുള്ളപ്പോള്‍ മൂന്നു ദിവസത്തിനുള്ളില്‍ വളരെ അടിയന്തിരമായി ഇക്കാര്യങ്ങള്‍ പൂര്തീകരിക്കുന്നതിന്റെ പിന്നില്‍ ചില ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചെയര്‍പേഴ്സന്‍ സിന്ധു അനിലും നഗരസഭാ സെക്രട്ടറിയും ഒരുമിച്ചാണ് മേളക്കാര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുവാന്‍ ശ്രമിക്കുന്നത്. വളരെ ബുദ്ധിപൂര്‍വ്വം ഇന്നത്തെ നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ നിന്നും ചെയര്‍പേഴ്സന്‍ സിന്ധു അനില്‍ വിട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ സിംഗിള്‍ ബഞ്ചിന്റെ നടപടിക്കെതിരെ മേള നടത്തുന്നവര്‍ ഡിവിഷണല്‍ ബഞ്ചില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നത്തെ കൌണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്റെ പ്രസക്തിയും നഷ്ടപ്പെട്ടിട്ടുണ്ട്.

ഇന്നത്തെ കൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുവാനും ചെയര്‍പേഴ്സന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്. നഗരത്തിലെ എല്ലാ വ്യാപാര സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും വ്യാപാരികളെ ദ്രോഹിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളും പ്രതിഷേധവുമായി മുമ്പോട്ടുപോകുമെന്നും പ്രസിഡന്റ് അബു നവാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....