തിരുവല്ല : അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടപ്പിൽ അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ച് മുൻ മാനേജർ പ്രീത സി.കെ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പണം തിരിച്ചടച്ച് തടിയൂരിയത്. തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്‍റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപയാണ് തട്ടിയെടുത്തത്. മൂന്ന് ലക്ഷം രൂപയാണ് നിലവിൽ തിരിച്ചടച്ചത്. എന്നാൽ പലിശ ഉൾപ്പെടെ മുഴുവൻ തുകയും കിട്ടാതെ പരാതി പിൻവലിക്കില്ലെന്ന് നിക്ഷേപക അറിയിച്ചു. പണം തിരികെയടച്ചെന്ന് സമ്മതിക്കുന്ന പ്രീതയുടെ ഭർത്താവിൻറെ ശബ്ദരേഖ മാധ്യമങ്ങൾക്ക് ലഭിച്ചു.
2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ പിൻവലിക്കാൻ അപേക്ഷ നൽകി. നിക്ഷേപത്തിന്‍റെ അസ്സൽ രേഖകൾ ഉൾപ്പെടെ വാങ്ങിവെച്ച ജീവനക്കാർ പക്ഷേ പണം തിരികെ നൽകിയില്ല. തുടരന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം അട്ടിമറിച്ചു. മുതിർന്ന സിപിഐഎം നേതാവ് കൂടിയായ ബാങ്ക് ചെയർമാന്‍റെ ഒത്താശയിലാണ് പണം തട്ടിയെന്നാണ് നിക്ഷേപക ആരോപിക്കുന്നത്.
എന്നാൽ തട്ടിപ്പുകാരിയായ ജീവനക്കാരിയെ അന്നുതന്നെ പുറത്താക്കിയെന്നും നിക്ഷേപകയുടെ നഷ്ടമായ പണം തിരിച്ചു കിട്ടാൻ എല്ലാ സാധ്യതകളും ബാങ്ക് തേടുന്നുണ്ടെന്നുമാണ് ചെയർമാൻ വിശദീകരിക്കുന്നത്. നിക്ഷേപകയുടെ പരാതിയിൽ അന്വേഷണം നടത്തിയ സഹകരണ വകുപ്പ്, പണം ഉടൻ തിരികെ നൽകാൻ ഉത്തരവിട്ടു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിൽ അതെല്ലാം ഭരണസമിതി മറികടന്നു. തുടർന്നാണ് അർബൻ സഹകരണ ബാങ്കിനെതിരെ നിക്ഷേപക ഹൈക്കോടതിയെ സമീപിച്ചത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033