തിരുവനന്തപുരം : പലസ്തീൻ വിഷയത്തിൽ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗിന്റെ നിലപാടിനോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തലയ്ക്ക് സുഖമില്ലാത്തോണ്ട് മുസ്ലീം ലീഗിനെ പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്ന് കെ സുധാകരൻ പറഞ്ഞു. യുഡിഎഫിനൊപ്പം എത്ര വർഷത്തെ പാരമ്പര്യമുള്ളതാണ് മുസ്ലീം ലീഗിന്. അവര് ഞങ്ങളെവിട്ടു പോകുമോ എന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് ഇത്രയും കിരാതമായി ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ നിൽക്കാൻ മുസ്ലീം ലീഗ് തയ്യാറാകുമോ. ഇല്ലെന്ന് ഞങ്ങൾക്ക് അറിയാം. മുസ്ലീം ലീഗിന്റെ ആത്മർഥതയെ ഞങ്ങൾ ബഹുമാനിക്കുന്നവരാണ് ആദരിക്കുന്നവരാണ് ഉൾക്കൊള്ളുന്നവരാണെന്നും യുഡിഎഫ് ഉള്ളകാലം വരെ അത് നിലനിൽക്കുമെന്നും സുധാകരൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























