സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഐപിക്സ് ടെക്നോളജീസ് ജേതാക്കളായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആക്സല്‍ ടെക്നോളജീസിനെതിരെ 5-0 ഗോളിന് ഐപിക്സ് ടെക്നോളജീസ് ജേതാക്കളായി. സൈബര്‍പാര്‍ക്കും സിഎഎഫ്ഐടി (കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) യും സഹ്യ പ്രീമിയര്‍ ലീഗ് കമ്മിറ്റിയും സംയുക്തമായി സൈബര്‍ സ്പോര്‍ട്സ് അരീനയിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ഒമ്പത് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ 24 കമ്പനികളുടെ ടീമുകള്‍ മാറ്റുരച്ചു. നാല് ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരിച്ചത്. അജ്മല്‍ ടി.കെ. ടൂര്‍ണമെന്‍റിലെ മികച്ച താരമായും ഫഹദ് മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ജുനൈദ് കീടക്കാടന്‍ മികച്ച ഡിഫന്‍ഡറും മുഹമ്മദ് ഫവാസ് ടോപ് സ്കോററുമായി. നാലുപേരും ഐപിക്സ് ടെക്നോളജീസീല്‍ നിന്നുള്ളവരാണ്. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, ഡെപ്യൂട്ടി മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ബിജേഷ് അധികാരത് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. മെയ് ഏഴിന് വെല്‍കിന്‍വിറ്റ്സ് ടെക്നോളജീസിന്‍റേയും ഡോക്ടോസ്മാര്‍ട്ടിന്‍റേയും കളിയോടെയാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. എല്ലാ ദിവസവും വൈകിട്ട് ഏഴിനായിരുന്നു മത്സരം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...