ഐപിഎല്‍ 2021 – യുവ ക്യാപ്റ്റന്മാര്‍ നേര്‍ക്കുനേര്‍ ; ആദ്യ നാലിലെത്താന്‍ രാജസ്ഥാന്‍ ; പ്ലേഓഫ് ഉറപ്പാക്കാന്‍ ഡല്‍ഹി

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. വൈകീട്ട് 3.30 ന് നടക്കുന്ന ഇന്നത്തെ ആദ്യ റിഷഭ് പന്തിന്റെ ഡല്‍ഹി കാപിറ്റല്‍സാണ് രാജസ്ഥാന്റെ എതിരാളി. പ്ലേ ഓഫിന് തൊട്ടരികിലാണ് ഡല്‍ഹി. രാജസ്ഥാനാവട്ടെ ആദ്യ നാലിലെത്താനുള്ള അവസരവും.

രണ്ടാംഘട്ടത്തിലെ ആദ്യ മത്സരങ്ങളില്‍ ജയിച്ചുവരുന്ന രണ്ട് ടീമുകളും ആത്മവിശ്വാസത്തിലാണ്. ഡല്‍ഹിയുടെ സന്തുലിതമായ നിരയെ ഒത്തിണക്കത്തോടെ നേരിടാനാകും രാജസ്ഥാന്‍ നായകന്‍ സഞ്ജു കണക്കുകൂട്ടുന്നത്. പൃഥ്വി ഷോ, ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സഖ്യത്തില്‍ ഡല്‍ഹിക്ക് ആശങ്കയില്ല.

പരിക്ക് മാറി തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ ഫോമിലേക്ക് വന്നത് റിഷഭ് പന്തിന് കരുത്ത് കൂട്ടും. മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയര്‍, ആന്റിച്ച് നോര്‍ജെ, കഗിംസോ റബാദ എന്നീ വിദേശതാരങ്ങളുടെ പ്രകടനം കൂടിയാകുമ്പോള്‍ ഏത് സാഹചര്യവും നേരിടാന്‍ പോന്ന സംഘം.രാജസ്ഥാന്‍ നിരയില്‍ സ്റ്റോക്‌സും ബട്‌ലറുമില്ലെങ്കിലും പകരക്കാരായ എവിന്‍ ലൂയിസും ലിയാം ലിവിങ്‌സറ്റണും താളം കണ്ടെത്തുന്നത് സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാക്കും. ജൂനിയര്‍ ഗെയ്ല്‍ എന്ന് വിളിപ്പേരുള്ള യുവതാരം മഹിപാല്‍ ലോംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മഹിപാലില്‍ ടീമിന് ഇനിയും പ്രതീക്ഷകളേറെ. പഞ്ചാബിനെ അവസാന ഓവറില്‍ കാര്‍ത്തിക് ത്യാഗിയുടെ മിന്നും പ്രകടനത്തില്‍ വീഴ്ത്തിയാണ് രാജസ്ഥാന്‍ വരുന്നത്. ഡല്‍ഹിയാകട്ടെ ഹൈദരാബാദിനെ തകര്‍ത്തു. പരസ്പരമുള്ള പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം രാജസ്ഥാന് അവകാശപ്പെടാം. 23 മത്സരത്തില്‍ 12ല്‍ രാജസ്ഥാനും 11ല്‍ ഡല്‍ഹിയും ജയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....