Thursday, July 3, 2025 11:34 pm

ഐപിഎല്‍ 2021 ; ഒന്നാംസ്ഥാനം ഉറപ്പിക്കാന്‍ ഡല്‍ഹി കാപിറ്റല്‍സ് – മറുവശത്ത് കോലിപ്പട

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ഡല്‍ഹി കാപിറ്റല്‍സ് ഇന്നിറങ്ങും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഡല്‍ഹിയുടെ എതിരാളി. വൈകിട്ട് 7.30നാണ് മത്സരം. പ്ലേഓഫ് ഉറപ്പിച്ച ബാംഗ്ലൂരിനും ഡല്‍ഹിക്കും അവസാന മത്സരത്തില്‍ കൂടി ജയിച്ച് ആത്മവിശ്വാസം കൂട്ടുകയാണ് ലക്ഷ്യം.

കരുത്തരായ ചെന്നൈയെ മറികടന്നാണ് ഡല്‍ഹി വരുന്നതെങ്കില്‍, ഹൈദരാബാദിനോട് തോറ്റാണ് കോലിപ്പടയെത്തുന്നത്. ഡല്‍ഹിയോളം സന്തുലിതമായ ടീം ഈ ഐപിഎല്ലില്‍ മറ്റൊന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും മാറ്റം വേണ്ടി വന്നാല്‍ പോലും ഉലയാത്ത പ്രതിഭാധാരാളിത്തമുണ്ട് റിഷഭ് പന്തിന്റെ സംഘത്തില്‍. ശിഖര്‍ ധവാനും പൃഥ്വി ഷോയും നല്‍കുന്ന തുടക്കവും കഗിസോ റബാഡയും ആന്റിച്ച് നോര്‍ക്കിയയും ആവേശ് ഖാനുമടങ്ങുന്ന പേസ് ആക്രമണവും ടീമിന്റെ കരുത്ത്. അശ്വിനും അക്‌സര്‍ പട്ടേലും സാഹചര്യത്തിനനുസരിച്ച് മികവ് പുലര്‍ത്തുന്നു. ശ്രേയസ് അയ്യരും പന്തും ഷിംറോണ്‍ ഹെറ്റ്മയറും കൂടിച്ചേരുമ്പോള്‍ ഏത് റണ്‍മലയും ഡല്‍ഹിക്ക് എളുപ്പമാവും.

ക്വാളിഫയര്‍ പ്രതീക്ഷയവസാനിച്ച ബാംഗ്ലൂരിന് പ്ലേഓഫിന് മുമ്പ് മേല്‍ക്കൈ നേടാന്‍ വിജയം അനിവാര്യം. ദേവ്ദത്ത് പടിക്കലിനെ ഏറെആശ്രയിക്കേണ്ടിവരുന്നതാണ് ബാറ്റിങ്ങില്‍ ബാംഗ്ലൂരിന്റെ സമ്മര്‍ദ്ദം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ മിന്നും ഫോമാണ് മറ്റൊരു ആശ്വാസം. സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ള ഹര്‍ഷല്‍ പട്ടേലിനൊപ്പം മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചഹലും ചേരുമ്പോള്‍ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തം. ഡാന്‍ ക്രിസ്റ്റ്യനും ജോര്‍ജ് ഗാര്‍ട്ടനും തുടര്‍ന്നേക്കും. പരസ്പരമുള്ള 27 പോരാട്ടങ്ങളില്‍ 16 ജയവുമായി ബാംഗ്ലൂരാണ് മുന്നില്‍.10 കളികളില്‍ ഡല്‍ഹിയും ജയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...