ഐപിഎല്‍ ലേലം : കൊല്‍ക്കത്ത നിലനിര്‍ത്തുക 2 താരങ്ങളെ

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്താവുന്ന കളിക്കാരുടെ കാര്യത്തില്‍ ബിസിസിഐ തീരുമാനം വരാനിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നായകന്‍ ശ്രേയസ് അയ്യര്‍, ഫിനിഷര്‍ റിങ്കു സിംഗ് എന്നിവരൊയാണ് കൊല്‍ക്കത്ത നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കഴിഞ്ഞ താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇത്രയും വലിയ തുകയ്ക്ക് നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ ടീം ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഒരു വിദേശതാരത്തെ മാത്രമെ നിലനിര്‍ത്താനാവു എങ്കില്‍ സ്റ്റാര്‍ക്കിനെ നിലനിര്‍ത്തിയാല്‍ ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരെ കൈവിടേണ്ടിവരുമെന്നതാണ് കൊല്‍ക്കത്തയുടെ മുന്നിലെ പ്രതിസന്ധി. വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള വിശ്വസ്ത താരം സുനില്‍ നരെയ്നെ ടീം കൈവിടാന്‍ തയാറാവില്ലെന്നാണ് കരുതുന്നത്. ഫില്‍ സോള്‍ട്ടാണ് കൊല്‍ക്കത്തക്ക് കൈവിടേണ്ടിവരുന്ന മറ്റൊരു താരം. വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യരെയും കൊല്‍ക്കത്ത ലേലത്തിന് മുമ്പ് കൈവിട്ടേക്കുമെന്നാണ് കരുതുന്നത്. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരമോ ആയിട്ടായിരിക്കും ഐപിഎല്‍ മെഗാ താരലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ രണ്ട് മെഗാ താരലേലങ്ങളാണ് നടന്നത്. 2014ലും 2018ലുമായിരുന്നു ഇത്. 2021ല്‍ നടക്കേണ്ടിയിരുന്ന മെഗാ താരലേലം കൊവിഡിനെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. പിന്നീട് 2022ല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെട്ട സാഹചര്യത്തിലായിരുന്നു താരലേലം നടന്നത്. ലഖ്നൗവും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതുതായി എത്തി ടീമുകള്‍. 2022ലേതുപോലെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന താരലേലമായിരിക്കും ഇത്തവണയും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...