ചെന്നൈ : പതിന്നാലാമത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റ് ടൂർണമെന്റിനുള്ള താരലേലം വ്യാഴാഴ്ച വൈകിട്ട് മൂന്നുമുതൽ ചെന്നൈയിൽ നടക്കും. 292 കളിക്കാരാണ് അന്തിമപട്ടികയിലുള്ളത്. ഇതിൽ ഇന്ത്യക്കാരായ 164 പേരുണ്ട്. ഓസ്‌ട്രേലിയക്കാരായ 35 പേരും ന്യൂസീലൻഡിൽനിന്ന് 20 പേരുമുണ്ട്. ലേലത്തിൽ കൂടുതൽ തുക (53.2 കോടി രൂപ) ചെലവഴിക്കാവുന്നത് പഞ്ചാബ് കിങ്‌സിനാണ്. രാജസ്ഥാൻ റോയൽസിന് 37.85 കോടിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 35.4 കോടി രൂപയും ശേഖരത്തിലുണ്ട്. ബാംഗ്ലൂരിന് 11 പേരെ പുതുതായി വാങ്ങാം.
ഐ.പി.എൽ. ക്രിക്കറ്റ് ടൂർണമെന്റിനുള്ള താരലേലം ഇന്ന് വൈകിട്ട് മൂന്നുമുതൽ ചെന്നൈയിൽ
RECENT NEWS
Advertisment