അംഗീകാരവും ചിഹ്നവും നഷ്ടപ്പെട്ട പി.ജെ ജോസഫിന്റെ സീറ്റിനു വേണ്ടിയുള്ള വാശിയില്‍ യു.ഡി.എഫില്‍ അതൃപ്തി പുകയുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തി പി ജെ ജോസഫ്. സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. കോട്ടയം ജില്ലയില്‍ ചില സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കും. 12 സീറ്റ് വേണമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. അടുത്ത സീറ്റ് ചര്‍ച്ചയില്‍ പി ജെ ജോസഫ് നിലപാട് അറിയിക്കും.

നേരത്തെ കോട്ടയം ജില്ലയില്‍ ആറ് സീറ്റ് വേണമെന്നായിരുന്നു ആവശ്യം. പാല ഒഴികെ അഞ്ച് സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്നാണ് പിന്തിരിയുക. നേരത്തെ കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ പി ജെ ജോസഫ് വിഭാഗവുമായി നടത്തിയിരുന്നു. ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകളില്‍ രണ്ടാം ഘട്ട സീറ്റ് ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേക്കും.

അംഗീകാരവും ചിഹ്നവും നഷ്ടപ്പെട്ട പി.ജെ ജോസഫിന്റെ സീറ്റിനു വേണ്ടിയുള്ള വാശിയില്‍ യു.ഡി.എഫില്‍ അതൃപ്തി പുകയുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് (എം) എന്ന പേരും അണികളും ജോസ് കെ മാണിയുടെ കൂടെയാണ്. സത്യത്തെ മൂടിവെച്ചുകൊണ്ട് സീറ്റിനു വേണ്ടി ഇനിയും കടുംപിടുത്തം തുടര്‍ന്നാല്‍ യു.ഡി.എഫില്‍ പി.ജെ ജോസഫ് ഒറ്റപ്പെടാനാണ് സാധ്യത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....