Friday, May 3, 2024 10:49 pm

ഐപിഎല്ലില്‍ ഇന്നും ത്രില്ലര്‍ കാത്ത് ആരാധകര്‍ ; തിരിച്ചെത്താന്‍ സഞ്ജുവും രാജസ്ഥാനും ; എതിരാളികള്‍ കോലിപ്പട

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐപിഎല്ലിൽ സഞ്ജു സാംസന്റെ  രാജസ്ഥാൻ റോയല്‍സ് ഇന്ന് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ. രാജസ്ഥാൻ-ആർസിബി മത്സരം വൈകിട്ട് 7.30ന് മുംബൈയിലാണ്. സീസണിലെ മൂന്ന് മത്സരവും ജയിച്ച് മിന്നും ഫോമിലാണ് ബാംഗ്ലൂർ.

തുടക്കം കണ്ട് ഇതുതന്നെ കപ്പെടുക്കാനുള്ള വർഷമെന്ന് കൊതിക്കുകയാണ് ആർസിബി ആരാധകർ. സൂപ്പ‍ർ താരങ്ങളുടെ അപാരഫോം ആണ് വിജയഫോർമുല. എ ബി ഡിവില്ലിയേഴ്‌സും ഗ്ലെന്‍ മാക്‌സ്‌വെല്ലും മധ്യനിരയിൽ സ്ഥിരതയോടെ തകർത്തടിക്കുന്നു. ഓപ്പണിംഗിൽ കോലി-ദേവ്‌ദത്ത് കോംമ്പോ കൂടി ഒന്ന് ക്ലിക്കായാൽ റണ്ണൊഴുക്കാം. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും മോശമല്ലാതെ എറിയുന്നുണ്ട്. ഒപ്പം കറക്കി വീഴ്‌ത്താൻ യുസ്‌വേന്ദ്ര ചഹലും.

നേർക്കുനേർ കണക്കുകളിൽ തുല്യശക്തികളാണ് ബാംഗ്ലൂരും രാജസ്ഥാനും. പക്ഷെ ഇത്തവണ സ്ഥിരത വെച്ച് അളന്നാൽ രാജസ്ഥാൻ പിന്നിൽ പോവും. മൂന്ന് കളിയില്‍ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. ആദ്യ മത്സരത്തിലെ സെഞ്ചുറിക്ക് ശേഷം നല്ലൊരു ഇന്നിംഗ്സ് ക്യാപ്റ്റൻ സഞ്ജുവിൽ നിന്ന് ഉണ്ടാകുന്നില്ല. ഡേവിഡ് മില്ലര്‍, ‍ജോസ് ബട്‌ലര്‍ തുടങ്ങീ ഒറ്റയാൾ പോരാട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് ടീമിന് തികയില്ല.

ബൗളിംഗിലും പ്രശ്നമുണ്ട്. മുസ്താഫിസുറും, ചേതൻ സക്കറിയയും, ക്രിസ് മോറിസുമെല്ലാം മോശമെന്നല്ല. പക്ഷേ ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാനാവുന്നില്ല. പ്രത്യേകിച്ചും റണ്ണൊഴുകാത്ത ചെന്നൈയിലെ പിച്ചിൽ തകർത്തടിച്ച് കാണിച്ചുതന്ന ബാംഗ്ലൂരിന് മുന്നിൽ ഇതെല്ലാം സഞ്ജുവിന് മുന്നിൽ ആശങ്ക തന്നെയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല...

റിയാദിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

0
റിയാദ് : വാഹനാപകടത്തെ തുടർന്ന് തുടർചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം...

ഉഷ്ണ തരംഗം, വൈദ്യുതി പ്രതിസന്ധി ; ക്രൈസ്തവ സഭകൾ മിതത്വം പാലിക്കണമെന്ന് – ​ഗീവർ​ഗീസ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗവും വൈദ്യുതി പ്രതിസന്ധിയുമുള്ള സാഹചര്യത്തിൽ ക്രൈസ്തവ സഭകൾ...

ദേശീയ പ്ലാനിങ് കൗണ്‍സില്‍ രൂപീകരണത്തിന് ഖത്തര്‍ അമീര്‍ അനുമതി നൽകി

0
ദോഹ : ദേശീയ പ്ലാനിങ് കൗണ്‍സില്‍ രൂപീകരണത്തിന് ഖത്തര്‍ അമീര്‍...