ഐപിഎൽ ; ഹൈദരാബാദിന് 110 റണ്‍സിന്‍റെ കൂറ്റന്‍ ജയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  ഐ.പി.എല്ലിലെ റൈഫിൾ ക്ലബ്ബ് എന്ന വിശേഷണമുള്ള ഹൈദരാബാദ് അതിന്റെ വിശ്വരൂപം പുറത്തെടുക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ആരാധകർക്ക്. അരുൺ ജെയ്റ്റ്‌ലീ സ്റ്റേഡിയത്തിൽ ഹെൻഡ്രിച്ച് ക്ലാസൻ നിറഞ്ഞാടിയപ്പോൾ 278 റൺസാണ് എസ്.ആര്‍.എച്ച് കൊൽക്കത്തക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയുടെ പോരാട്ടം 168 റൺസിൽ അവസാനിച്ചു. 110 റൺസിന്റെ കൂറ്റൻ ജയമാണ് ഹൈദരാബാദ് കുറിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിനായി വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡ്ഡും ചേർന്ന് ആദ്യ വിക്കറ്റിൽ 92 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ഹെഡ് 40 പന്തിൽ 76 റൺസെടുത്തു. അഭിഷേക് 16 പന്തിൽ 32 റൺസെടുത്തു. അഭിഷേക് പുറത്തായ ശേഷം ക്രീസിലെത്തിയ ക്ലാസൻ തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു. 39 പന്തിൽ ഒമ്പത് സിക്‌സും ഏഴ് ഫോറും സഹിതം 105 റൺസെടുത്ത ക്ലാസനെ ഒരിക്കൽ പോലും വീഴ്ത്താൻ കൊൽക്കത്ത ബോളർമാർക്കായില്ല. ക്യാപ്റ്റൻ ഇഷാൻ കിഷൻ 20 പന്തിൽ 29 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സുനിൽ നരേനും മനീഷ് പാണ്ഡെയുമാണ് കൊൽക്കത്തക്കായി അൽപമെങ്കിലും പൊരുതി നോക്കിയത്. ജയ്‌ദേവ് ഉനദ്ഘട്ട് ഇഷാൻ മലിംഗ ഹർഷ് ദൂബേ എന്നിവർ ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് വീതം പോക്കറ്റിലാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനായുള്ള...

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...