അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

For full experience, Download our mobile application:
Get it on Google Play

ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (IAEA)യുടെ പരിശോധനാ സംഘത്തെ വീണ്ടും പരിശോധനയ്ക്ക് അനുവദിക്കാൻ ഇറാൻ സമ്മതിച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഐഎഇഎയുമായുള്ള ചർച്ചകൾ ഇന്നുതന്നെ ആരംഭിച്ചേക്കാമെന്നും അമേരിക്കൻ വൈസ് പ്രസിഡൻ്റ് വ്യക്തമാക്കി. ഐഎഇഎ പരിശോധനാ സംഘം എപ്പോൾ ഇറാനിലേക്ക് മടങ്ങിയെത്തുമെന്ന ചോദ്യത്തോടായിരുന്നു ജെ ഡി വാൻസിൻ്റെ പ്രതികരണം. ‘കുറഞ്ഞത് ഈ ആഴ്ചയ്ക്കുള്ളിൽ നടപടികൾ ആരംഭിക്കും. ഐഎഇഎയുമായുള്ള ചർച്ചകൾ ഇന്നുതന്നെ ആരംഭിക്കാനും സാധ്യതയുണ്ട്’ എന്നായിരുന്നു വാൻസിന്റെ മറുപടി.

ഇറാനുമായുള്ള അന്തിമ കരാറിലേക്കുള്ള ആദ്യഘട്ട ചർച്ചകൾ മികച്ച പുരോഗതി കൈവരിച്ചതായും വാൻസ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും മേഖലയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ഏകോപന സംവിധാനവും ചർച്ചകളിൽ പ്രധാന വിഷയങ്ങളായിരുന്നുവെന്നും ജെ ഡി വാൻസ് കൂട്ടിച്ചേർത്തു. ആണവ വിഷയമാണ് അമേരിക്കയ്ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന മേഖലയെന്നും ഇറാന്റെ ആണവായുധ പദ്ധതി സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ആദ്യ സുപ്രധാന ചുവടുവയ്പ്പാണിതെന്നും ജെ ഡി വാൻസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഒപ്പുവെച്ച 14-വിഷയ ധാരണാപത്രത്തിൽ (MoU) ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഉൾപ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....