താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ ആണ് കേസെടുത്തത്. ഭാര്യ ദിവ്യയുടെ ബ്യൂട്ടി പാർലറിന് സമീപം വെച്ച് ക്രൂരമായി മർദിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നുമുള്ള പരാതിയിലാണ് നടപടി. പരാതി നൽകി ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് കേസെടുക്കുന്നത്. മർദന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വിനീഷുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് ദിവ്യ രണ്ട് മക്കളുമായി മാറിത്താമസിച്ചു വരികയായിരുന്നു. ഇതിനിടെ ആണ് താമരശേരി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ദിവ്യയുടെ ബ്യൂട്ടിപാർലറിന് മുന്നിൽവെച്ച് യുവതി മർദനത്തിനിരയായത്. മർദനം ചോദ്യംചെയ്ത യുവതിയുടെ അച്ഛൻ ഗോപാലനെ വിനീഷ് അപമാനിച്ചു വിട്ടിരുന്നു.

ഇതിന് തൊട്ടുപിന്നാലെ ആണ് വിമുക്ത ഭടൻ കൂടിയായ ഗോപാലൻ റോഡിൽ കുഴഞ്ഞുവീണു മരിച്ചത്. തുടർന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. വിനീഷ് മദ്യപിച്ചെത്തി മർദിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നുണ്ട്. വിനീഷ് ഒളിവിലാണെന്നാണ് പോലീസ് കരുതുന്നത്. ഇയളെ കണ്ടെത്താനായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...