പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. മുസ്ലീം ലീഗിൻ്റെ നിയമസഭാ കക്ഷി യോഗത്തിലാണ് ഷംസുദ്ദീൻ്റെ പ്രതികരണം. പദ്ധതിയുമായി ബന്ധപ്പെട്ട് ലീഗ് എംഎൽഎമാർ യോഗത്തിൽ ആശങ്കയറിയിച്ചു. പദ്ധതി നടത്തിപ്പിൽ നല്ല ജാഗ്രത വേണമെന്ന് യോഗത്തിൽ പൊതു അഭിപ്രായം ഉയർന്നു. മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം മറ്റന്നാൾ ചേരും. യോഗത്തിന് ശേഷം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കും. പി എം ശ്രീയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നതിനിടെ ആണ് ഭരണപക്ഷത്തെ എംഎൽഎമാർക്കിടയിലും ആശങ്ക തുടരുന്നത്.

അതിനിടെ, പി എം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ യുവജന സംഘടനകളായ എഐഎസ്എഫും എഐവൈഎഫും നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നേരത്തെ പിണറായി സർക്കാരിൻ്റെ കാലത്ത് പി എം ശ്രീ പദ്ധതിക്കെതിരെ സിപിഐ നിലപാടെടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം ; ഇന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തും

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട പുത്തൻതുറ സ്വദേശി...

ആയിരം ദിര്‍ഹം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കും ; തീരുമാനവുമായി ദുബായ്

0
കരാമ : ആയിരം ദിര്‍ഹം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി...

കാലാവസ്ഥാപ്രവചന സംവിധാനത്തിന് കാലങ്ങളുടെ പഴക്കം ; കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ലെന്ന് വിമർശനം

0
തിരുവനന്തപുരം : ഉരുൾപൊട്ടൽ, മിന്നൽപ്രളയം, മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും...

ശബരിമല നെയ്യ് ക്രമക്കേട് ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

0
കൊച്ചി : ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം പുരോഗമിക്കവേ...