ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പൽ തടഞ്ഞ് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാന്‍: ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച യു.എസ്. യുദ്ധക്കപ്പലിനെ ഇറാന്‍ നാവികസേന തടഞ്ഞതായി റിപ്പോര്‍ട്ട്. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാനുള്ള യു.എസ്. യുദ്ധക്കപ്പലിന്റെ ശ്രമത്തെ ഇറാനിയന്‍ നാവികസേനയുടെ ഹെലിക്കോപ്റ്ററാണ് തടഞ്ഞത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെ സമുദ്രാതിർത്തിയിലേക്ക് അടുത്ത യു.എസ്.എസ്. ഫിറ്റ്സ്ജെറാൾഡ് എന്ന യു.എസ്. നാവികസേനയുടെ കപ്പലിനെ നേരിടാൻ ഇറാനിയൻ സൈന്യം ഹെലികോപ്റ്റർ അയച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഹെലികോപ്റ്റർ യു.എസ്. കപ്പലിന് മുകളിലൂടെ പറക്കുകയും സമുദ്രാതിർത്തിയിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രദേശം വിട്ടുപോയില്ലെങ്കിൽ ഇറാനിയൻ വിമാനത്തെ ലക്ഷ്യമിടുമെന്ന് യു.എസ്. യുദ്ധക്കപ്പൽ ഭീഷണിപ്പെടുത്തി. ഈ ഭീഷണിക്ക് മറുപടിയായി ഹെലികോപ്റ്റർ ഇറാന്റെ സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂർണ്ണ സംരക്ഷണയിലാണെന്ന് ഇറാനിയൻ വ്യോമ പ്രതിരോധ സേന അറിയിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. പിന്നാലെ യു.എസ് കപ്പൽ പിൻവാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...

അടിപിടിക്കേസ് പ്രതിയുടെ ആക്രമണം; വനിത എസ്‌ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്

0
കായംകുളം: പ്രതിയുടെ മര്‍ദ്ദനത്തില്‍ കായംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്....

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...