വ്യോമപാതയടച്ച് ഇറാന്‍ ; വിമാനങ്ങള്‍ തിരിച്ചുവിളിച്ച് എയര്‍ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വ്യോമപാതയടച്ച് ഇറാന്‍. ഇത് വിമാനസർവീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതിനുപിന്നാലെയാണ് ഇറാന്‍ വ്യോമപാതയടച്ചത്. ഇതേ തുടര്‍ന്ന്‌ എയര്‍ ഇന്ത്യ 16 വിമാനങ്ങള്‍ തിരിച്ചുവിളിക്കുകയോ വഴിതിരിച്ചുവിടയുകയോ ചെയ്തിട്ടുണ്ട്. മുംബൈയില്‍ നിന്ന് ലണ്ടിനിലേക്ക് പുറപ്പെട്ട എഐസി 129 എയര്‍ ഇന്ത്യ വിമാനമാണ്‌ ആദ്യം തിരിച്ചുവിളിച്ചത്. മൂന്നുമണിക്കൂറോളം ആകാശത്ത് തുടര്‍ന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കാനുള്ള അനുമതി ലഭിച്ചത്.

വിമാനം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നു. വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചിറക്കുന്നത് എന്ന രീതിയില്‍ ആദ്യം വന്ന സൂചനകള്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു. പിന്നാലെയാണ് ഇറാനുമുകളിലൂടെ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനങ്ങളെ യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി തിരികെ വിളിക്കുന്നതായുള്ള എയര്‍ ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. പുറപ്പെട്ട വിമാനത്താവളങ്ങളിലേക്ക് തന്നെ തിരിച്ചിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാനാണ് തീരുമാനം. 16 വിമാനങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് എയര്‍ ഇന്ത്യ പുറത്തുവിട്ടിട്ടുള്ളത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...