ഹോർമുസിലെ ആക്രമണം : ‘ഞങ്ങൾക്ക് തെറ്റുപറ്റിപ്പോയി’ ; ഇറാൻ രഹസ്യമായി കുറ്റസമ്മതം നടത്തിയാതായി US

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ഹോർമുസ് കടലിടുക്കിലെ ചരക്ക് കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണം തങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ച ഒരു ‘പിഴവാണെന്ന്’ ഇറാനിയൻ ഉദ്യോഗസ്ഥർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകരോട് രഹസ്യമായി സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. സമാധാന പ്രക്രിയയെ അട്ടിമറിക്കാൻ തീവ്രവാദികൾ ബോധപൂർവം തുരങ്കം വെച്ചതാണ് എന്നാണ് ചില ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ സിബിഎസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്‌. വെടിനിർത്തൽ ‘അവസാനിച്ചതായി’ ട്രംപ് പ്രഖ്യാപിച്ചെങ്കിലും നയതന്ത്ര ചർച്ചകൾ തുടരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന സൂചനയും ഇറാൻ നൽകിയിട്ടുള്ളതായാണ് വിവരം. അതേസമയം വെടിനിർത്തൽ കരാറിന്റെ ലംഘനമായി കണക്കാക്കുന്ന ഈ സംഭവത്തിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള പരസ്യമായ കുറ്റസമ്മതമാണ് വൈറ്റ് ഹൗസ് ആവശ്യപ്പെടുന്നത്.

സിബിഎസ് റിപ്പോർട്ട് പ്രകാരം യുഎസുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം തീവ്രനിലപാടുകാരാണ് ഹോർമുസിൽ ആക്രമണം നടത്തിയത് എന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ട്രംപിന്റെ ഉപദേശകരോട് പറഞ്ഞിരിക്കുന്നത്. മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച്; ‘ഞങ്ങൾക്ക് പിഴച്ചു. ഹോർമുസിൽ ഞങ്ങൾക്കൊരു തെറ്റ് പറ്റി. നമുക്ക് നമുക്ക് സമാധാന ചർച്ചകൾ തുടരാം.’ എന്നാണ് ഇറാൻ പങ്കുവെച്ചിരിക്കുന്ന സന്ദേശം. റിപ്പോർട്ടുകൾ പ്രകാരം ഇറാനിലെ ഭരണവ്യവസ്ഥയ്ക്കുള്ളിലെ ഒരു ‘മോശം’ വിഭാഗമാണ് ചർച്ചകളെ അട്ടിമറിക്കാൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണങ്ങളെ സംബന്ധിച്ച രണ്ട് വ്യത്യസ്ത വാദങ്ങളിൽ ഒന്നായി ഈ വിശദീകരണം മാറിയിട്ടുണ്ട്.

ഒമാൻ തീരത്തുകൂടിയുള്ള തെക്കൻ കപ്പൽ പാത ചരക്ക് ഗതാഗതത്തിനായി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ സ്വാധീനം കുറയുന്നു എന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് ട്രംപ് ഭരണകൂടം വിശ്വസിക്കുന്നത്. യുഎസ്-ഇറാൻ സമാധാന ചർച്ചകൾ ശനിയാഴ്ച ഒമാനിൽ പുനരാരംഭിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ജാരെഡ് കുഷ്‌നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരടങ്ങുന്ന തന്റെ ചർച്ചാ സംഘത്തോട് ഇറാനുമായി ചർച്ച തുടരാൻ പ്രസിഡന്റ് ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഹോർമുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്നും സംഘർഷത്തിന് മുമ്പുള്ളത് പോലെ തന്നെ പാത കൈകാര്യം ചെയ്യുമെന്നും ഇറാൻ പരസ്യമായി പ്രസ്താവിക്കുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്.

‘ഇറാൻ ഈ നിലപാട് സ്വീകരിക്കുന്നില്ലെങ്കിൽ, ഈ ചർച്ച നടക്കുന്ന ദിവസം അവർക്ക് അത്ര നല്ല ദിവസമായിരിക്കില്ല.’ ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. മറ്റൊരു ഉദ്യോഗസ്ഥൻ നിലവിലെ സാഹചര്യത്തെ ‘കാത്തിരുന്ന് കാണേണ്ട നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. ഇറാൻ ശത്രുതാപരമായ നടപടികൾ തുടരുകയാണെങ്കിൽ സൈനികവും സാമ്പത്തികവുമായ സമ്മർദ്ദം ചെലുത്താൻ അമേരിക്ക തയ്യാറാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു കരാറിലെത്താൻ പ്രസിഡന്റ് ട്രംപ് ചർച്ചക്കാർക്ക് സമയം നൽകിയിട്ടുണ്ടെന്നും എന്നാൽ അത് അനിശ്ചിതകാലത്തേക്ക് ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. ഭരണകൂടത്തിന്റെ അടിയന്തര ശ്രദ്ധ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലാണ്. അതിനുശേഷം മാത്രമേ കൂടുതൽ സങ്കീർണ്ണമായ വിഷയങ്ങളിലേക്ക് കടക്കുകയുള്ളൂ എന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

0
കൊച്ചി: എറണാകുളം പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവയ്പ്...

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ

0
കോഴിക്കോട്: പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ....

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം...

‘മോദിയുടെ കീഴിൽ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനം അവിശ്വസനീയം’ ; ന്യൂസിലൻഡ് പ്രധാനമന്ത്രി

0
ഓക്‌ലൻഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന്...