ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

ഇറാൻ : ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ്. അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുന്നതിനാലാണ് ഹോർമുസ് തുറക്കാത്തതെന്നും ഗാലിബഫ് വ്യക്തമാക്കി. അമേരിക്കയുടെ നാവിക ഉപരോധം ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്നും ഗാലിബഫ് കുറ്റപ്പെടുത്തി.  ഹോർമുസിൽ 31 കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ സൈന്യം അറിയിച്ചു.

ഇറാനെതിരെയുള്ള നാവിക ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 31 കപ്പലുകളെ തടഞ്ഞെന്നാണ് അമേരിക്ക പറയുന്നത്. ‌തടഞ്ഞ കപ്പലുകളിൽ ഭൂരിഭാഗവും എണ്ണ ടാങ്കറുകളെന്നും യു എസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഇതിനിടെ ട്രംപിന്റെ യുദ്ധനയങ്ങൾക്ക് സെനറ്റിന്റെ അംഗീകാരം ലഭിച്ചു. ഡമോക്രാറ്റുകളുടെ പ്രമേയം വോട്ടിനിട്ട് തള്ളി. 46നെതിരെ 55 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ പ്രമേയത്തെ പിന്തുണച്ചു. സൈനിക സംഘർഷം അവസാനിപ്പിക്കാനുള്ള പ്രമേയത്തിനെതിരെ ഇത് അഞ്ചാം തവണയാണ് റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ട് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....

മനുഷ്യരുടെ ആത്മാഭിമാനത്തിന് വിലയിടുന്ന യുഡിഎഫ്– ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്ന് വി കെ സനോജ്

0
തിരുവനന്തപുരം: മനുഷ്യരുടെ ആത്മാഭിമാനത്തിന് വിലയിടുന്ന യുഡിഎഫ്– ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്ന്...

കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

0
കൊല്ലം: കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഓച്ചിറ പരബ്രഹ്മ നഴ്സിങ്...

സുഹൃത്തിൽ നിന്ന് ഗർഭിണിയായ മകളെ നദിയിൽ മുക്കിക്കൊന്ന് അച്ഛൻ

0
ഡൽഹി: സുഹൃത്തിൽ നിന്ന് ഗർഭിണിയായ കൌമാരക്കാരിയായ മകളെ നദിയിൽ മുക്കിക്കൊന്ന് അച്ഛൻ....