നബിവിരുദ്ധ പ്രസ്താവന ഇന്ത്യയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്ന് ആവർത്തിച്ച് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന ഇന്ത്യയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്ന് ആവർത്തിച്ച് ഇറാൻ. മതനിന്ദ നടത്തുന്നവെർക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇന്ത്യ അറിയിച്ചതായി ഇറാന്റെ പ്രസ്താവനയിൽ വിശദീകരിച്ചിരുന്നു. അതിനു ശേഷമാണ് ഇത് ചർച്ച ആയില്ല എന്ന് വിദേശകാര്യവക്താവ് വിശദീകരിച്ചത്. ഇറാന്റെ പ്രസ്താവന വൈകിട്ട് വിദേശകാര്യമന്ത്രാലയത്തിന്റെ സൈറ്റിൽ നിന്ന് പിൻവലിച്ചു. എന്നാൽ ഇറാൻ സർക്കാരിന്റെ ഔഗ്യോഗിക വെബ്സൈറ്റിൽ ഈ പ്രസ്താവന ആവർത്തിച്ചു.

മന്ത്രി ഹൂസൈൻ അമിർ അബ്ദുല്ലഹിയാന്റെ ട്വീറ്റിലും ഇന്ത്യയുമായി ഇക്കാര്യം ചർച്ച ചെയ്തു എന്നറിയിച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് രണ്ടു രാജ്യങ്ങളുടയും നിലപാടെന്നും ഇറാൻ വിദേശകാര്യമന്ത്രി പറയുന്നു. ബിജെപി നേതാക്കളുടെ പരാമർശം ഇന്ത്യയുടെ നിലപാടല്ല എന്ന് വിദേശകാര്യ വക്താവ് ഇന്നലെ വിശദീകരിച്ചിരുന്നു. വിദേശകാര്യരംഗത്ത് വൻ തിരിച്ചടിയായ സാഹചര്യത്തിൽ വിഷയം തണുപ്പിക്കാനുള്ള നീക്കം സർക്കാർ തുടരുകയാണ്. വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ദില്ലി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തവെരുടെ എണ്ണം ഇതിനിടെ 30 ആയി ഉയർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...