എഫ് 15 പോർവിമാനത്തിൽനിന്ന് കാണാതായ പൈലറ്റിനുവേണ്ടിയുള്ള രക്ഷാദൗത്യത്തിനിടെ യു.എസിന് കനത്ത പ്രഹരം ഏൽപ്പിച്ചതായി ഇറാൻ

For full experience, Download our mobile application:
Get it on Google Play

തെഹ്റാൻ: വെടിവെച്ചു വീഴ്ത്തിയ എഫ് 15 പോർവിമാനത്തിൽനിന്ന് കാണാതായ പൈലറ്റിനുവേണ്ടിയുള്ള രക്ഷാദൗത്യത്തിനിടെ യു.എസിന് കനത്ത പ്രഹരം ഏൽപ്പിച്ചതായി ഇറാൻ. യു.എസിന്‍റെ സി -130 ട്രാൻസ്പോർട്ട് വിമാനം ഉൾപ്പെടെ തകർത്തെന്നാണ് ഇറാൻ റവലൂഷനറി ഗാർഡിന്‍റെ (ഐ.ആർ.ജി.സി) അവകാശവാദം. ഞാ‍യറാഴ്ച രാവിലെ വ്യോമസേന, കരസേന, ബാസിജ്-പോലീസ് കമാൻഡ് സേന എന്നിവർ നടത്തിയ സംയുക്ത ആക്രമണത്തിലാണ് വലിയ സൈനിക വിമാനമായ സി-130ഉം ഹെലികോപ്ടറുകളും തകർത്തത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞദിവസം യു.എസിന്‍റെ എഫ് -15 ഇ ഉൾപ്പെടെ രണ്ടു പോർവിമാനങ്ങൾ ഇറാൻ തകർത്തിരുന്നു. എഫ് -15 വിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷിച്ചതായി ട്രംപ് അറിയിച്ചതിനു പിന്നാലെയാണ് യു.എസിന്‍റെ കൂടുതൽ വിമാനങ്ങൾ തകർത്തെന്ന അവകാശവാദവുമായി ഇറാൻ രംഗത്തുവന്നത്. ഇസ്ഫഹാന് തെക്കുവെച്ച് നടത്തിയ ആക്രമണത്തിൽ സി -130 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളും തകർത്തെന്ന് ഐ.ആർ.ജി.സി സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...