റഷ്യൻ എണ്ണയുടെ പേരിൽ യുഎസ് ഇന്ത്യയെ ‘ഉപദ്രവിച്ചു’വെന്ന് ഇറാൻ ; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായയെ ബാധിക്കുന്ന പ്രസ്താവനയുമായി ഇറാൻ. റഷ്യയുമായുള്ള എണ്ണ ഇടപാടിന്റെ പേരിൽ ഇന്ത്യയെ അമേരിക്ക മാസങ്ങളോളം ബുദ്ധിമുട്ടിച്ചെന്നും ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക രാജ്യങ്ങളോട് കെഞ്ചുന്നു എന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. യുദ്ധത്തെ പിന്തുണച്ചാൽ റഷ്യയ്ക്കെതിരെ അമേരിക്കൻ പിന്തുണ കിട്ടുമെന്ന് യൂറോപ്പ് വ്യാമോഹിച്ചെന്നും ഇറാൻ വിദേശകാര്യമന്ത്രി പരിഹസിച്ചു. അതിനിടെ അബുദാബിയിൽ ആക്രമണ ദൃശ്യങ്ങൾ പകർത്തിയ 45 പേർ അറസ്റ്റിലായി. ഇന്ധന പ്രതിസന്ധിയിൽ കടുത്ത ആശങ്ക തുടരവേ, ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ഇന്ത്യൻ ടാങ്കറുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകി. ഇന്ത്യ സുഹൃദ് രാജ്യമാണെന്നും ഹോർമുസിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ ചരക്ക് നീക്കത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി അറിയിച്ചിരുന്നു.

ശിവാലിക്, നന്ദ ദേവി എന്നീ എൽപിജി ടാങ്കറുകൾക്കാണ് ഇറാൻ അനുമതി നല്കിയത്. കൂടുതൽ ഇന്ത്യൻ ടാങ്കറുകൾക്ക് അനുമതി നൽകുന്നത് ഇറാൻ്റെ പരിഗണനയിലാണ്. കൊച്ചിയിൽ നിന്ന് ഇറാൻ നാവികരെ അർമേനിയയിൽ എത്തിക്കുകയായിരുന്നു. നാവികരെ കൊണ്ടു പോയത് തുർക്കിയുടെ ചാർട്ടേഡ് വിമാനത്തിലെന്നാണ് റിപ്പോർട്ട്. അതിനിടെ, ഇറാൻ ഇന്ത്യയുടെ സുഹൃത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറാൻ പ്രസിഡൻറിനോട് മോദി ഇങ്ങനെ പറഞ്ഞതായി ഇറാൻ ആണ് വ്യക്തമാക്കിയത്. നയതന്ത്രതലത്തിൽ ഉചിതമായതെല്ലാം ചെയ്യുമെന്ന് മോദി അറിയിച്ചെന്നും ഇറാൻ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...