അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ ഇറാന്‍റെ ആക്രമണം. ബഹ്‌റൈനിലെയും കുവൈത്തിലെയും ജോർദാനിലെയും യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്‍റെ തിരിച്ചടി. ഇറാനിലെ 20 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നൽകുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനിലെ ഫിഫ്ത്ത് ഫ്ലീറ്റ് താവളം ഇറാൻ ആക്രമിച്ചു. ഇറാന്‍റെ ആക്രമണമുണ്ടായെന്ന് കുവൈത്തും സ്ഥിരീകരിച്ചു. ജോർദാനിൽ അമേരിക്കയുടെ എഫ് 35 ഫൈറ്റർ ജെറ്റ് ഹാങ്ങർ ഇറാൻ ലക്ഷ്യം വച്ചു. യുഎസിന്‍റെ ഒരു എംക്യു 9 ഡ്രോൺ തകർത്തു എന്നും ഇറാൻ അവകാശപ്പെട്ടു.

ബഹ്‌റൈനിൽ ഇന്ന് രണ്ടുതവണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് നൽകിയിരിക്കുന്ന നിർദേശം. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ കുവൈത്ത് സേന ആവശ്യപ്പെട്ടു. ജോർദാനിലെ വ്യോമതാവളത്തിലെ എഫ്-35 ഫൈറ്റർ ജെറ്റ് ഹാംഗറുകൾ, ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ ബേസിലെ നാല് നിർണായക ലക്ഷ്യങ്ങൾ മിസൈലുകൾ ആക്രമിച്ച് നശിപ്പിച്ചതായി ഇറാന്‍റെ ഐആർജിസി പുറത്തുവിട്ട പ്രസ്താവനയിൽ അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...