നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിലെ പ്രതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ. ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യാപേക്ഷ നൽകിയത്. ജൂൺ 21ലെ പരീക്ഷ എഴുതാൻ അനുവാദം വേണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമാണ് ആവശ്യം. റദ്ദ് ചെയ്ത നീറ്റ് പരീക്ഷ യഷും എഴുതിയിരുന്നു. ഇതിനിടെ പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. ചോദ്യപേപ്പർ തയ്യാറാക്കുന്നവരെയും വിവർത്തനം ചെയ്യുന്നവരെയും പുന:പരീക്ഷ നടക്കുന്നത് വരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് ‘ലോക്ക് ഡൗൺ’ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്.

മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. പരിഭാഷപ്പെടുത്തുന്നവരെ അടക്കം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുനപരീക്ഷ നടക്കുന്ന ജൂൺ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്. ചോദ്യപേപ്പറുകൾ സുരക്ഷിതമാക്കി എത്തിക്കാൻ വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറുകളും ഉപയോഗപ്പെടുത്തും. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏർപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...