അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഒമാനുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെന്നും അമേരിക്ക വാക്ക് പാലിച്ചാൽ ഹോർമുസ് കടലിടുക്ക് കപ്പലുകൾക്കായി തുറന്നുകൊടുക്കുമെന്നും ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്നും അനുവാദം ഇല്ലാതെ ഒരു കപ്പലിനും കടക്കാൻ ആവില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. അമേരിക്ക തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ തന്ത്രങ്ങളിലൂടെയോ അമേരിക്കക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്ന് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി.

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ ഒന്നിച്ച് നേരിടണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനേയി ആഹ്വാനം ചെയ്തു. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെയും യുദ്ധത്തെയും നേരിടാനുള്ള ശക്തമായ നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും വ്യക്തമാക്കി. അതേസമയം ഇറാന് എതിരായ നാവിക ഉപരോധം പൂർണ്ണതോതിൽ തുടരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മുൻപ് ഒപ്പിട്ട കരാറിന്റെ വ്യവസ്ഥകൾ തുടരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ അറിയിച്ചെങ്കിലും, ചർച്ചകൾ പുനരാരംഭിക്കാൻ നിലവിൽ ധൃതിയില്ലെന്നാണ് യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...

വീടിന്റെ ജനാല തുരന്ന് തുറന്ന് കവർച്ച ; ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം മോഷ്ടിച്ചു

0
ചാരുംമൂട് : വീടിന്റെ ജനാലയുടെ കൊളുത്തുള്ള ഭാഗം തുരന്ന് ജനൽ തുറന്ന്...