ചിക്കൻ കറിയിൽ എലിവിഷം കലർത്തി അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകൻ

For full experience, Download our mobile application:
Get it on Google Play

ജാവ: നിരന്തരം അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. അമ്മായി അമ്മയെ ചിക്കൻ കറിയിൽ എലിവിഷം നൽകി കൊലപ്പെടുത്തി മരുമകൻ. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലാണ് സംഭവം. നാൽപതുകാരനായ പുർവാഡി വാഹ്യുദി എന്നയാളാണ് അറസ്റ്റിലായത്. കോഴിയിറച്ചി കൊണ്ടുള്ള വിഭവമായ സതേയിൽ എലിവിഷം കലർത്തിയാണ് കൊലപാതകം. 57കാരിയായ അമിനയാണ് കൊല്ലപ്പെട്ടത്. ചിക്കൻ സതേ വാങ്ങിയ ശേഷം ഇതിൽ എലിവിഷം മുക്കി വെച്ച ശേഷം ഇത് അമ്മായി അമ്മയ്ക്ക് കൊറിയർ ചെയ്യുകയായിരുന്നു. 57കാരിയെ ഛർദ്ദിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ പിന്നാലെ ഭർതൃ സഹോദരിയെ കേസിൽ കുരുക്കാനും യുവാവ് ശ്രമിച്ചുവെന്ന് പോലീസ് വിശദമാക്കുന്നത്. അമിനയുടെ ഇളയ മകലുടെ പരാതിയിലാണ് പോലീസ് 57കാരിയുടെ മരണത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

എവിടെ നിന്നാണ് എന്ന് അറിയാത്ത ചിക്കൻ വിഭവം കൊറിയറിൽ ലഭിച്ചപ്പോൾ അത് കഴിക്കതുതെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നുവെന്നും മകൾ പോലീസിന് മൊഴി നൽകിയിരുന്നു. അമിനയുടെ കോഴികളേയും ചത്ത നിലയിൽ കണ്ടതായി അയൽവാസി മൊഴി നൽകിയതോടെയാണ് മെയ് മാസം സംസ്കരിച്ച അമിനയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫോറൻസിക് പരിശോധനയിലാണ് എലി വിഷം കണ്ടെത്തിയത്. 57കാരിയുടെ ആന്തരികാവയവങ്ങളിൽ വിഷത്തിന്റെ സാന്നിധ്യം പോലീസ് കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....