മുജ്‌തബ ഖമനെയിയുടെ മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇറാൻ്റെ പുതിയ പരമോന്നത നേതാവായ മുജ്‌തബ ഖമനെയിക്ക് മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. പിതാവായ അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ആക്രമണത്തിലാണ് മുജ്‌തബ ഖമനെയിക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 28-ന് നടന്ന ഇസ്രായേൽ-യുഎസ് സഖ്യ വ്യോമാക്രമണത്തിലാണ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. അന്ന് ഇവിടെ വച്ച് മുജ്‌തബ ഖമനെയിയുടെ മുഖത്തിന് ഗുരുതരമായ പരിക്കേറ്റെന്നും ഒരു കാൽ നഷ്ടപ്പെട്ടെന്ന് സംശയിക്കുന്നതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ്റെ പരമോന്നത നേതാവായി മുജ്‌തബ ഖമനെയി അധികാരമേറ്റത്.

ഗുരുതര പരിക്കേറ്റെങ്കിലും മുജ്‌തബ ഖമനെയി ഭരണപരമായ തീരുമാനങ്ങളിൽ ഭാഗമാകുന്നുവെന്നാണ് വിവരം. പക്ഷെ പൊതുവേദിയിൽ അദ്ദേഹം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഓഡിയോ കോൺഫറൻസുകൾ വഴിയും രേഖാമൂലമുള്ള സന്ദേശങ്ങൾ വഴിയുമാണ് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗികമായി ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ്റെ നേതൃത്വത്തിൽ വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുവെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...