വിളവെടുപ്പ് നടത്തിയിട്ട് 15 ദിവസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കുന്നില്ല : കര്‍ഷകര്‍ തലവടി കൃഷി ഭവൻ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

എടത്വ : വിളവെടുപ്പ് നടത്തിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി തലവടി കൃഷി ഭവൻ ഉപരോധിച്ചു. 110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിന്റെ വിളവെടുപ്പ് നടത്തിയത് മാർച്ച് 28ന് ആണ്. കൊയ്ത്ത് കഴിഞ്ഞ ഉടൻ പാഡി മാർക്കറ്റിങ് അധികൃതരെ അറിയിക്കുകയും സംഭരണം നടത്തേണ്ട മില്ലിന്റെ ആളുകള്‍ പാടശേഖരത്ത് എത്തുകയും ചെയ്തിരുന്നു. നെല്ല് കൂടുതൽ ദിവസം പാടത്ത് ഇടാൻ പറ്റാത്തത് കൊണ്ട് മില്ലുകാരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകേണ്ടി വന്നു. ഇന്നലെ എത്തുമെന്ന ഉറപ്പിമേൽ ഏകദേശം 400 ചാക്ക് നെല്ല് കർഷകർ നിറയ്ക്കുകയും ചെയ്തു. നെല്ല് തക്ക സമയത്ത് സംഭരിക്കാത്തതിനെ തുടർന്ന് നിറച്ച ചാക്കുകൾ പൊട്ടിച്ച് ഉണക്കി കൊടുക്കണമെന്നാണ് മില്ലുകാരുടെ ആവശ്യം. ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കർഷകർ പറഞ്ഞു.

പ്രസിഡന്റ് സന്തോഷ് മാത്യു, സുരേഷ് അഞ്ചുമനയ്ക്കല്‍, ഡോ.ജോൺസൺ വി ഇടിക്കുള, ശ്രീകല നായർ, സാം തോമസ്, ശ്രീദാസ് വി, എൻ ഗോപിനാഥൻ, രജീഷ് കുമാർ പൊയ്യാലുമാലിൽ, ചെറിയാൻ ജോർജ്ജ്, ബാബു ചെറിയാൻ, രമേശൻ, ചാക്കോ മാത്യു, സി. കെ ഹരിദാസ്, എ.ഒ ഗീവർഗ്ഗീസ്, റെജി ജോർജ് എന്നിവരുടെ നേതൃത്വത്തില്‍ കൃഷി ഓഫീസർക്ക് നിവേദനം നല്‍കി. തോമസ് കെ തോമസ് എംഎൽഎ കൃഷി ഓഫിസർ സ്നേഹയെ ഫോണില്‍ ബന്ധപ്പെട്ടു. എടത്വ പോലീസ് എത്തി കൃഷി ഓഫിസറും സമിതി ഭാരവാഹികളുമായി ചർച്ച നടത്തി അടിയന്തിര നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. വിളവെടുപ്പ് നടത്തിയിട്ടുള്ള ഒട്ടേറെ പാടശേഖരങ്ങളിൽ നെല്ല് സംഭരിക്കാതെ കിടക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...