നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലേക്ക് കടന്ന് ഇടതുമുന്നണി ; സിപിഐ നേതൃയോഗങ്ങൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലേക്ക് കടന്ന് ഇടതുമുന്നണി. സിപിഐ നേതൃയോഗങ്ങൾ തുടങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചേരും. ജില്ലാ കമ്മിറ്റികൾ നൽകിയ ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകൾ നേതൃയോഗങ്ങളിൽ വിശകലനം ചെയ്യും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി വോട്ട് ശതമാനം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കണക്കുകൂട്ടലിലേക്ക് കടക്കുകയാണ് ഇടതുമുന്നണി. സിപിഐ സെക്രട്ടറിയേറ്റ് എക്സിക്യൂട്ടീവ് യോഗങ്ങളാണ് ഇന്ന് നടക്കുന്നത്. നാല് ജില്ലാ കമ്മിറ്റികളും നൽകിയ ബൂത്ത് അടിസ്ഥാനത്തിലെ കണക്കുകൾ യോഗം വിലയിരുത്തും.

മത്സരിച്ച 17 മണ്ഡലങ്ങളിൽ 10 ഇടത്ത് വിജയം ഉറപ്പെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. മന്ത്രിമാരായ കെ.രാജൻ, ജെ.ചിഞ്ചുറാണി എന്നിവർ മത്സരിച്ച ഒല്ലൂരും ചടയമംഗലത്തും കടുത്ത മത്സരം നേരിട്ടതായാണ് ജില്ല കമ്മറ്റികളുടെ വിലയിരുത്തൽ. പീരുമേട്, തൃശൂര്‍, നാദാപുരം മണ്ഡലങ്ങളിൽ വിജയം എളുപ്പമല്ലെന്നും കണക്ക് കൂട്ടുന്നു. നാളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. 85 മുതൽ 90 വരെ നേടി വീണ്ടും അധികാരത്തിൽ എത്താൻ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. 71 മണ്ഡലങ്ങളിൽ ഇടതുമുന്നണി വലിയ മത്സരമില്ലാതെ വിജയിക്കാൻ കഴിയും. 45 മണ്ഡലങ്ങൾ യുഡിഎഫ് ഉറപ്പായും നേടുമെന്നാണ് സിപിഎം കണക്ക്. ഇരുപത്തിമൂന്നിടങ്ങളിൽ ശക്തമായ മത്സരം എന്നും സിപിഎം നേതാക്കൾ വിലയിരുത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...