പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ബിന്ദുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണമെത്തിച്ചത് ബിന്ദുവാണെന്നാണ് ശോഭ ആരോപിച്ചത്. കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പറയുന്നു. ഭീഷണി ഫോൺ കോളിന്റെ ഓഡിയോ റെക്കോർഡ് ബിന്ദു പുറത്തു വിട്ടിട്ടുണ്ട്. ഇന്നലെ രാവിലെ വാട്സാപ്പിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പണിക്കുറ്റം തീർത്ത് തരുമെന്ന് പറഞ്ഞതായും ബിന്ദു വിനയകുമാര്‍ പറഞ്ഞു.

കരണക്കുറ്റി അടിച്ചു പൊളിക്കുമെന്ന് പറഞ്ഞ് അസഭ്യം വിളിച്ചു. ശോഭയുടെ ആരോപണം തെളിവുകൾ ഇല്ലാതെയാണെന്നും ബിന്ദു ചൂണ്ടിക്കാട്ടി. പാലക്കാട്ടെ കുറ്റം ആരുടെയെങ്കിലും തലയിൽ വെയ്ക്കാൻ ശ്രമമാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ബിജെപിയിൽ ശോഭ പക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. തുടർന്ന് രാജീവ്‌ ചന്ദ്രശേഖർ ശോഭയുടെ പക്ഷത്തെ മാറ്റാൻ നിർദേശം നൽകി. ആലപ്പുഴയിൽ വന്ന് ശോഭ പണം പിരിക്കുന്നു എന്ന് ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നുവെന്നും ബിന്ദു വെളിപ്പെടുത്തി.

ശോഭക്ക് ധാര്‍ഷ്ട്യമാണെന്നും സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ബിന്ദു വിമര്‍ശിച്ചു. പാലക്കാട്‌ പണം നൽകിയത് താൻ ആണെന്ന് ശോഭ തെളിയിക്കണമെന്നും വെല്ലുവിളിക്കുന്നുവെന്നും ബിന്ദു പറഞ്ഞു. ശോഭ പക്ഷത്തേക്ക് തന്നെയും ചേർക്കാൻ ശ്രമിച്ചു. ഇതിന് താൻ തയ്യാറായില്ല ഇതോടെ ശത്രുതയായി. പാർട്ടിയുടെ എല്ലാ ഭാഗത്തു നിന്നും മാറ്റി നിർത്തിയെന്നും ശോഭയ്ക്ക് എതിരായ എഫ് ബി പോസ്റ്റ്‌ നീക്കം ചെയ്തത് ജില്ലാ നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണെന്നും ബിന്ദു വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...