സൂര്യന്‍ അസ്തമിച്ചാല്‍ പത്തനംതിട്ട നഗരം ഇരുട്ടില്‍ ; വഴിവിളക്കുകള്‍ കണ്ണടച്ചിട്ട്‌ മാസങ്ങള്‍ – മദ്യപാനികള്‍ക്ക് താവളം ഒരുക്കി നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്ധ്യ കഴിഞ്ഞാല്‍ പത്തനംതിട്ട നഗരത്തിലെ പല ഭാഗങ്ങളിലും വെളിച്ചമില്ലാതെ വന്നതോടെ നഗരത്തില്‍ സാമൂഹ്യ വിരുദ്ധശല്യം വര്‍ധിക്കുന്നു. മിനി സിവില്‍ സ്റ്റേഷന്റെ പിന്നിലെ റോഡ്‌, ചന്ത ഭാഗം, മുത്താരമ്മന്‍ കോവില്‍ റോഡ്‌, കല്ലറക്കടവ് റോഡ്‌ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും വെളിച്ചമില്ലാത്തത്. ചിലയിടങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ ഉണ്ടെങ്കിലും ഇതില്‍ പകുതിയും കത്തുന്നില്ല. ചിലയിടത്ത് ലൈറ്റുകള്‍ പോലുമില്ല. നഗരത്തിലെ പല ഇലക്‌ട്രിക് പോസ്റ്റുകളിലും ഇനിയും ലൈറ്റുകള്‍ സ്ഥാപിക്കുവാനുണ്ട്. നഗരത്തില്‍ ഇരുട്ട് വര്‍ദ്ധിച്ചതോടെ സാമൂഹ്യ വിരുദ്ധ ശല്യവും വര്‍ധിച്ചിട്ടുണ്ട്.

ചന്തയുടെ ഭാഗത്തുള്‍പ്പെടെ മദ്യപന്മാരടക്കം വിലസുകയാണ്. ഇരുട്ട് നിറഞ്ഞ വഴികളില്‍ കൂടിയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കേണ്ടത്. എന്നിട്ടും നഗരത്തില്‍ വെളിച്ചമെത്തിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും പത്തനംതിട്ട നഗരസഭ സ്വീകരിച്ചിട്ടില്ല. തെരുവ്നായ ശല്യമാണ് മറ്റൊരു പ്രശ്നം. നഗരത്തില്‍ പലയിടത്തും തെരുവ് നായകള്‍ ഇരുട്ടില്‍ കൂട്ടമായി നടക്കുന്നതും കാണാം. വ്യാപാര സ്ഥാപനങ്ങളുടെ വെളിച്ചമാണ്  ഇപ്പോള്‍ പൊതു ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്. നഗരത്തില്‍ വെളിച്ചമില്ലാത്ത ഇടങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ പല പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കാലഘട്ടത്തിലാണ് പത്തനംതിട്ട നഗര ഹൃദയത്തില്‍ വെളിച്ചമില്ലാതെ ജനം ബുദ്ധിമുട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...