ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി.) നടത്തുന്ന രാജ്യവ്യാപകപ്രതിഷേധത്തിന് ഓൺലൈനിലും പിന്തുണയേറുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഓൺലൈൻ മാസ്സ് പെറ്റീഷനിൽ ഇതിനകം 8.41 ലക്ഷംപേർ ഡിജിറ്റലായി ഒപ്പിട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കുക, പരീക്ഷാക്രമക്കേടുകാരണം ആത്മഹത്യചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുക, പരീക്ഷാസമ്പ്രദായം പരിഷ്‌കരിക്കുക, സോനം വാങ്ചുക്കിന്റെ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയവയാണ് നിേവദനത്തിലെ പ്രധാന ആവശ്യങ്ങൾ.

സി.ജെ.പി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി പേരും വിവരങ്ങളും നൽകി നിവേദനത്തിൽ ഒപ്പിട്ട് ആർക്കും പ്രതിഷേധത്തിന്റെ ഭാഗമാകാം. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാകാത്തവരാണ് തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഓൺലൈൻ നിവേദനത്തിൽ ഒപ്പിടുന്നത്. വിദ്യാർഥികളും യുവാക്കളുംതന്നെയാണ് കൂടുതലായും ഇതിന്റെ ഭാഗമാകുന്നത്. ഓൺലൈൻ പ്രതിഷേധത്തിന്റെ ഭാഗമാകാൻ ആഹ്വാനംചെയ്തുകൊണ്ടുള്ള കാംപെയ്‌നുകളും സാമൂഹികമാധ്യമങ്ങളിൽ ശക്തമാണ്.

ഇതിനുപുറമേ, നിരാഹാരസമരത്തിലായിരുന്ന വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചതോടെ ചേഞ്ച് ഡോട്ട് ഓർഗ് എന്ന ഓൺലൈൻ നിവേദന പ്ലാറ്റ്ഫോമിലൂടെ അനുയായികൾ അദ്ദേഹത്തിന് പൊതുജനപിന്തുണ സമാഹരിച്ചുതുടങ്ങിയിരുന്നു. ജൂലായ് 13 മുതൽ വാങ്ചുക്കിനെയും അദ്ദേഹത്തിന്റെ ആവശ്യങ്ങളെയും പിന്തുണച്ച് കുറഞ്ഞത് 51 നിവേദനങ്ങളെങ്കിലും ഈ പ്ലാറ്റ്ഫോമിൽ ആരംഭിച്ചിട്ടുണ്ട്. ഇതിലും ലക്ഷക്കണക്കിന് പേരാണ് പങ്കാളികളായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...