ഫ്രാൻസുമായുള്ള ചർച്ചയിൽ അമേരിക്കൻ താവളങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് ഇറാൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്നാണ് നിലപാട്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിക്ക് പുറമെ, അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇതിനോടകം തന്നെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹിയില്‍ 16കാരിയെ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 16കാരിയായ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി....

പുതിയതായി ഉദ്ഘാടനം ചെയ്ത എക്‌സ്‌പ്രസ്‌വേ പിക്‌നിക്ക് ‌സ്‌പോട്ടാക്കി മാറ്റി കുടുബം

0
ജയ്‌പൂർ: രാജസ്ഥാനിൽ പുതുതായി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ്‌വേ പിക്‌നിക് സ്ഥലമാക്കി...

അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണം ഉണ്ടായെന്ന് പ്രചാരണം ; വാർത്തകൾ തള്ളി യുഎഇ

0
അബുദാബി : യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണം ഉണ്ടായെന്ന...

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം ; കോണ്‍ഗ്രസിൽ അതൃപ്തി

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി...