ഇറാൻ – അമേരിക്ക താൽക്കാലിക വെടിനിർത്തൽ സമയപരിധി നാളെ അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇറാൻ – അമേരിക്ക താൽക്കാലിക വെടിനിർത്തൽ സമയപരിധി നാളെ അവസാനിക്കും. വെടിനിർത്തൽ നീട്ടാൻ അമേരിക്ക തയാറാവില്ലെന്നാണ് സൂചന. അമേരിക്കൻ സംഘം ഇന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെടുമെന്ന വിവരങ്ങൾക്കിടയിലും ചർച്ചകൾക്ക് ഇറാൻ അനൂകൂല നിലപാടറിയിച്ചിട്ടില്ല. യുദ്ധം തുടരാനാണ് ശ്രമമെങ്കിൽ പുതിയ അടവുകൾ കൈവശമുണ്ടെന്നാണ് പുതിയ വെല്ലുവിളി. അമേരിക്ക പിടിച്ചെടുത്ത കപ്പലിനെക്കുറിച്ചുള്ള ദുരൂഹതകൾ തുടരുന്നതിനിടെ, കപ്പൽ പിടിച്ചെടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇറാൻ ആവർത്തിച്ചു.  താൽക്കാലിക വെടിനിർത്തൽ അവസാനിക്കാൻ ഒരു ദിവസം കൂടിയാണ് മുന്നിലുള്ളത്. നിലവിൽ അനേകം വിഷയങ്ങളിൽ തർക്കം നിലനിൽക്കുകയാണ്.

ഹോർമൂസിലെ നാവിക ഉപരോധത്തിലെങ്കിലും സമവായമുണ്ടായാൽ ചർച്ച നടക്കും. പക്ഷെ, സമാധാന ധാരണയില്ലാതെ നാവിക ഉപരോധം പിൻവലിക്കില്ലെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചക്കില്ലെന്ന് നിലപാടിലാണ് ഇറാൻ. ഒരു സമവായത്തിന് പലതവണ സംസാരിച്ചു പാക്കിസ്ഥാൻ. അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് തന്നെ ഇസ്ലാമാബാദിലെത്തും എന്നാണ് അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ. യുദ്ധം തുടരാനാണ് ശ്രമമെങ്കിൽ പുറത്തെടുത്തിട്ടില്ലാത്ത അടവുകൾ ബാക്കിയാണെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ എംബി ഗാലിബാഫിന്റെ മുന്നറിയിപ്പ്. വെടിനിർത്തൽ നീട്ടില്ലെന്നാണ് വൈറ്റ് ഹൗസിനെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...