യുഎസ്- ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണമെന്ന് ഇറാൻ

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാൻ: യുഎസ്- ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ 270 ബില്യൺ ഡോളർ (ഏകദേശം 22.5 ലക്ഷം കോടി രൂപ) നഷ്ടപരിഹാരം വേണമെന്ന് ഇറാൻ. അമേരിക്കയുമായി പുതിയ ചർച്ചകൾക്ക് കളമൊരുങ്ങുന്നതിനിടെയാണ് തെഹ്റാന്റെ നിർണായക നീക്കം. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിൽ രാജ്യത്തുടനീളം വൻതോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന് ഇറാൻ ഗവൺമെന്റ് വക്താവ് ഫാത്തിമ മൊഹാജറാനി പറഞ്ഞു. എണ്ണ- വാതക നിലയങ്ങൾ, പെട്രോകെമിക്കൽ കമ്പനികൾ, സ്റ്റീൽ- അലുമിനിയം ഫാക്ടറികൾ തുടങ്ങിയ നിർണായക മേഖലകളെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണങ്ങൾ.

ഇവ കൂടാതെ പാലങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ ശൃംഖലകൾ, സർവകലാശാലകൾ, വൈദ്യുതി നിലയങ്ങൾ എന്നിവയ്ക്കും കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി പറയുന്നതനുസരിച്ച്, ഇറാന് നേരെ ആക്രമണം നടത്താൻ തങ്ങളുടെ മണ്ണ് വിട്ടുനൽകിയ അഞ്ച് പ്രാദേശിക രാജ്യങ്ങളും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. ലോകത്തിലെ പ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തിക്കൊണ്ട് ഈ തുക കണ്ടെത്താനും ഇറാൻ ആലോചിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...