പത്തനംതിട്ടയിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക് – സ്റ്റോക്കുള്ളത് രണ്ടുദിവസം പ്രവര്‍ത്തിക്കുവാനുള്ള പാചകവാതകം മാത്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പാചകവാതക സിലണ്ടറുകളുടെ ദൗര്‍ലഭ്യം പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളെയും സാരമായി ബാധിച്ചു. ഹോട്ടലുകളിലേക്ക് ആവശ്യമായ വാണിജ്യ എല്‍.പി.ജി സിലണ്ടറുകള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ദിവസവും കുറഞ്ഞത്‌ മൂന്ന് ഗ്യാസ് സിലണ്ടറുകള്‍ എങ്കിലും ജില്ലയിലെ ഒരു ഹോട്ടലില്‍ ചിലവാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യുദ്ധത്തെ തുടര്‍ന്ന് ക്ഷാമം നേരിട്ടതോടെ സിലിണ്ടറുകള്‍ ഒന്നും കിട്ടാതെയായി. നിലവില്‍ ഉണ്ടായിരുന്ന സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് ജില്ലയിലെ ഹോട്ടലുകളില്‍ പാചകം ചെയ്യുന്നത്. ഇത് കൂടി തീര്‍ന്നു കഴിഞ്ഞാല്‍ ഹോട്ടലുകള്‍ പലതും അടച്ചിടുകയല്ലാതെ മറ്റ് മാര്‍ഗം ഇല്ലെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.

സിലിണ്ടര്‍ ക്ഷാമം വന്നതോടെ കൂടുതല്‍ ഗ്യാസ് ആവശ്യമായി വരുന്ന വിഭവങ്ങള്‍ പല ഹോട്ടലുകളിലും ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ ഗ്യാസ് ഏജന്‍സികള്‍ നിയന്ത്രിച്ചു നല്‍കുന്ന സിലണ്ടര്‍ ഉപയോഗിച്ച് മാത്രമാണ് ഹോട്ടലുകളില്‍ പാചകം ചെയ്യുന്നത്. ഒരു ഹോട്ടലില്‍ മാസം 95 മുതല്‍ 100 സിലണ്ടറുകള്‍വരെ ആവശ്യമായി വരുന്നുണ്ട്. തിരക്കുള്ള ഹോട്ടലുകളില്‍ ഇതിന്റെ എണ്ണം വീണ്ടും കൂടും. പാചകവാതക ക്ഷാമം ജില്ലയിലെ ഹോട്ടലുകള്‍ക്കും ഭക്ഷണ ശാലകള്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

കരിച്ചന്തയില്‍ ഉയര്‍ന്ന വിലനല്‍കി ചിലര്‍ സിലിണ്ടറുകള്‍ വാങ്ങുന്നുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് ഇത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മാത്രമല്ല വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ മൂന്നുമാസത്തിനിടെ 300 രൂപ വര്‍ദ്ധിച്ചിട്ടുണ്ട്.  ഈ സ്ഥിതി തുടര്‍ന്നാല്‍ ഹോട്ടല്‍ ഉടമകള്‍ വില വര്‍ധനവ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുവാന്‍ സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...