നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ

For full experience, Download our mobile application:
Get it on Google Play

തെഹ്റാന്‍: നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ. ഹോർമുസിലെ നിയമവിരുദ്ധ പോലീസിങ് തുടർന്നാൽ യു.എസ് പടക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലുകൾ വന്നെത്തുമെന്നാണ് പരമോന്നത ആത്മീയ നേതാവ് ആയതുല്ല മുജ്തബ ഖാംനഈയുടെ ഉപദേശകൻ മുഹ്സിൻ റിസാഈ മുന്നറിയിപ്പ് നല്‍കിയത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി ആണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഹോർമുസ് മാത്രമല്ല ചെങ്കടൽ മുഖേനയുള്ള ചരക്കുകടത്തും തടയുമെന്ന് ഐആര്‍ജിസി ഇന്നലെ താക്കീത് ചെയ്തിരുന്നു. “ട്രംപ് ഹോർമുസ് കടലിടുക്കിലെ പോലീസാകാൻ ആഗ്രഹിക്കുന്നു. ഇത് ശരിക്കും നിങ്ങളുടെ ജോലിയാണോ? അമേരിക്കയെപ്പോലെയുള്ള ഒരു വലിയ സൈന്യത്തിന്റെ പണിയാണോ ഇത്- റിസാഈ പരിഹസിച്ചു.

ഇറാന്റെ മിസൈലുകൾക്ക് മുന്നിൽ യുഎസ് കപ്പലുകൾ നിസ്സാരമാണെന്നും ആദ്യ പ്രഹരത്തിൽ തന്നെ അവ തകർക്കാൻ ഇറാനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസില്‍ അമേരിക്ക നിലവിൽ അവിടെ നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് മേഖലയിലെ സൈനിക സംഘർഷം വൻതോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...

മല്ലപ്പള്ളി – തിരുവല്ല റോഡില്‍ വാഹനാപകടം : യാത്രക്കാര്‍ക്ക് പരിക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡില്‍ ചെങ്ങരൂര്‍ചിറയില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍...