നിതിൻ രാജ് മരണം : ഡോ. റാമിനെതിരെ രക്ഷിതാക്കൾ ; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ. ഡോ. റാം വിദ്യാർഥികളോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്ന് രക്ഷിതാവ്. സ്റ്റാഫ് റൂമിൽ വെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു. മറ്റുള്ള അധ്യാപകർ അത് കേട്ട് നിൽക്കുകയാണ് ഉണ്ടായത്. സഹ അധ്യാപകരെ കൊണ്ട് വിദ്യാർഥികളെ ചീത്ത വിളിപ്പിച്ചു. വളരെ മോശമായ ഭാഷയാണ് റാം ക്ലാസിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. നിതിൻ രാജിന്റെ മരണം ശെരിക്കും കൊലപാതകമാണ് ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസം ഇല്ല. കേസ് സ്വതന്ത്ര ഏജൻസി തന്നെ അന്വേഷിക്കണം.

നിതിൻ്റെ കുടുംബം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ നൂറ് ശതമാനം ശരിയാണെന്നും ഡോ. റാമിനെ പുറത്താക്കണം. നിതിൻ്റെ കുടുംബം നിയമനടപടി സ്വീകരിച്ചാൽ കൂടെ നിൽക്കുമെന്നും രക്ഷിതാക്കൾ പ്രതികരിച്ചു. നിതിൻരാജിന്റെ സഹപാഠികൾ ഇന്ന് തിരികെ കോളജിലെത്തി. ഒന്നാംവർഷ BDS വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും കോളജിലെത്തി . നിതിൻരാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ രക്ഷിതാക്കളും മാനേജ്മെന്റിന് പരാതി നൽകും. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. വിദ്യാർഥികൾ വൈറ്റ് കോട്ട് അഴിച്ച് പ്രതിഷേധിച്ചു. ക്യാംപസിൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ പാമ്പ് കടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു

0
ദമ്മാം: കിഴക്കന്‍ സൗദിയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160...

വാഹന മോഡിഫിക്കേഷൻ : മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ...

സംസ്ഥാനത്ത് ഇന്നും മഴ തുടരും : ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ;...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു ശക്തമായ മഴ തുടരും. ഏഴു ജില്ലകളില്‍...

സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകാരിൽ 86,000 പേർ പുറത്തേക്ക് ; കണ്ടെത്തിയത് എഐ 

0
കൊച്ചി : ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽനിന്ന്‌ മുൻഗണനാ റേഷൻ...