നേപ്പാളിൽ പ്രളയത്തിൽ കുഴിയിൽ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തിൽ കുഴിയിൽ അകപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. ബിദൂറിൽ സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ പ്രളയജലം ഇരച്ചെത്തിയപ്പോൾ മാവിന്റെ ചില്ലയിൽ പിടിച്ചു തൂങ്ങിയാണ് ബിബേക് കുമാൽ (24) എന്ന യുവാവ് ജീവൻ രക്ഷിച്ചത്. ബുധനാഴ്ച രാവിലെയാണ് നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ ഉരുൾപൊട്ടലിനെ തുടർന്ന് റസുവ ജില്ലയിൽ പെട്ടെന്നുള്ള പ്രളയമുണ്ടായത്. മണ്ണും പാറക്കല്ലുകളും വെള്ളവും കുത്തിയൊലിച്ചെത്തി പ്രദേശത്ത് വൻ നാശം വിതച്ചു.

പുതുതായി നിർമിക്കുന്ന വീടിന് സെപ്റ്റിക് ടാങ്ക് നിർമിക്കുന്നതിനായി അഞ്ചടി താഴ്ചയുള്ള കുഴിയിൽ ജോലി ചെയ്യുകയായിരുന്നു കുമാൽ. ഇതിനിടെ ഇരമ്പൽ ശബ്ദം കേട്ട് സഹപ്രവർത്തകർ ഓടിരക്ഷപെടാൻ ആവശ്യപ്പെട്ടു. എന്നാൽ നിമിഷങ്ങൾക്കകം പ്രളയജലം കുമാലിനെ വലിച്ചിഴച്ചു. അവശിഷ്ടങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തിയതോടെ വെള്ളത്തിനടിയിലായ കുമാൽ, ഒഴുകിപ്പോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരു മാവിന്റെ ചില്ല മുറുകെ പിടിച്ചാണ് ജീവൻ രക്ഷിച്ചത്. “വെള്ളം എന്നെ വലിച്ചിഴച്ചു, ഭാഗ്യത്തിന് മാവിന്റെ ചില്ലയിൽ പിടിച്ചു. അതില്ലായിരുന്നെങ്കിൽ ഞാൻ ഒഴുകിപ്പോയി മരിക്കുമായിരുന്നു,” കുമാൽ പറഞ്ഞു.

അവശിഷ്ടങ്ങളുടെ ആഘാതത്തിൽ കുമാലിന്റെ കാലിന് പരിക്കേറ്റു. നിലവിൽ കാഠ്മണ്ഡുവിലെ നാഷണൽ ട്രോമാ സെന്ററിൽ ചികിത്സയിലാണ് ഇദ്ദേഹം. പ്രളയത്തിൽ ഇതുവരെ 114ലധികം പേരെ രക്ഷപെടുത്തി. കാഠ്മണ്ഡു, റസുവ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ നിരവധി പേർ ചികിത്സയിലുണ്ട്. ഗ്ലേഷ്യൽ തടാകം പൊട്ടിയൊഴുകിയതാകാം (ജിഎൽഒഎഫ്) ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.