വനിതാ സംവരണ ബിൽ : പ്രതിപക്ഷം ഒഴികഴിവ് പറയരുതെന്ന് കിരൺ റിജിജു ; സ്റ്റാലിനെതിരെ വിമർശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം എന്തെങ്കിലും ഒഴികഴിവ് പറയരുതെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. ‌ഇന്ന് രാജ്യത്തിന് ചരിത്ര ദിനമെന്നും എല്ലാ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും കിരൺ റിജിജു പറഞ്ഞു. മണ്ഡല പുനർനിർണയത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുത് എന്നും ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായി കിരൺ റിജിജു പറഞ്ഞു.

മണ്ഡല പുനർനിർണയത്തിന്റെ കാര്യം പറഞ്ഞ് വനിതാ സംവരണത്തെ എതിർക്കരുത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങളെ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്നു. എന്തെങ്കിലും കാരണം പറഞ്ഞ് വനിതാ സംവരണത്തെ പരാജയപ്പെടുത്തിയാൽ അത് ദൗർഭാഗ്യകരമാണെന്ന് കിരൺ റിജിജു പറഞ്ഞു. ഒരു സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും ആശങ്കപ്പെടേണ്ടതില്ല. എല്ലാവർക്കും കൃത്യമായ പ്രാതിനിത്യം ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...