ലോക്സഭാ സീറ്റുകൾ 850 ആക്കാനുള്ള നീക്കം : ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ദില്ലി : വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇന്ന് ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സർക്കാരിന്റെ തള്ളാൻ തീരുമാനമായത്. നിലവിലെ 543 സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിപക്ഷ തീരുമാനം. ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്തുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പകുതി സീറ്റുകൾ വർദ്ധിപ്പിക്കാം എന്നത് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ പോലും പിന്തുണയ്ക്കില്ലെന്നാണ് റിപ്പോർട്ട്.

നിലവിലുള്ള 543 സീറ്റുകളുടെ 33 ശതമാനം വനിതകൾക്കായി നീക്കിവെച്ചാൽ മാത്രമേ ബില്ലിനെ പിന്തുണയ്ക്കൂ എന്ന് പ്രതിപക്ഷ യോഗം ഐകകണ്ഠേന തീരുമാനിച്ചു. സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും, ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നത് ചില സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.

നേപ്പാളിൽ പ്രളയത്തിൽ കുഴിയിൽ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു

0
നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തിൽ സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു.