പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ ; ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ അപ്രതീക്ഷിത മരണം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ഇറാൻ മാധ്യമം രംഗത്ത്. ഗെറ്റ് റെഡി ഫോർ സഡൻ ഡെത്ത് എന്ന തലക്കെട്ടിൽ പുറത്തുവന്ന വാർത്തയും ചിത്രവും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ട്രംപിനും നെതന്യാഹുവിനും നേരെ പെട്ടെന്നുള്ള മരണം പ്രവചിച്ചും മുന്നറിയിപ്പ് നൽകിയും ഇറാൻ മാധ്യമമായ ‘ഹംഷഹ്രി’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആഗോള തലത്തിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘ഗെറ്റ് റെഡി ഫോർ സഡൻ ഡെത്ത്’ അഥവാ പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ എന്ന കൃത്യമായ തലക്കെട്ടോടെയാണ് ഈ മാധ്യമം വാർത്തയും ചിത്രവും പുറത്തുവിട്ടിരിക്കുന്നത്.

മാധ്യമം പ്രസിദ്ധീകരിച്ച ചിത്രത്തിൽ, അന്തരിച്ച അമേരിക്കൻ സെനറ്റർ ലിൻസീ ഗ്രാമിന്റെ ചിത്രം കൈകളിൽ പിടിച്ചുനിൽക്കുന്ന ഡോണൾഡ് ട്രംപാണുള്ളത്. ട്രംപിന് സമീപത്തായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നിൽക്കുന്നതായും കാണാം. അന്തരിച്ച അമേരിക്കൻ സെനറ്റർ ലിൻസീ ഗ്രാമിനെതിരെ മുൻപ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പരസ്യമായി വധഭീഷണി മുഴക്കിയിരുന്നു എന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെടുന്നുണ്ട്. ലിൻസീ ഗ്രാമിന്റെ പെട്ടെന്നുള്ള മരണത്തിൽ അടിയന്തരമായി അന്വേഷണം വേണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായി ഉയർന്നിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപും നെതന്യാഹുവും അടക്കമുള്ള ലോക നേതാക്കൾക്കെതിരെ ഇറാൻ മാധ്യമത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഭീഷണി ഉയർന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...