ഇന്ത്യയെ കാണാൻ ഇങ്ങോട്ട് വരൂ; ട്രംപിന്റെ അധിക്ഷേപത്തിന് മറുപടിയുമായി ഇറാൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യയെയും ചൈനയെയും കുറിച്ചുള്ള അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദ്വേഷ പരാമർശത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ സയീദ് റെസ മൊസയേബ് മോട്‌ലാഗ്. ട്രംപിന് അടിയന്തരമായി ഒരു ‘സാംസ്‌കാരിക ശുദ്ധീകരണം’ ആവശ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മഹാരാഷ്ട്രയുടെ സമ്പന്നമായ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം വിളിച്ചോതുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രതികരണം. ഇന്ത്യയെയും അതിന്റെ പാരമ്പര്യത്തെയും കുറിച്ച് സംസാരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ച് നേരിട്ട് കണ്ട് മനസ്സിലാക്കാൻ ട്രംപ് തയ്യാറാകണമെന്ന് അദ്ദേഹം കുറിച്ചു.

ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും, അമേരിക്കൻ പൗരത്വം ലക്ഷ്യമിട്ട് കുഞ്ഞുങ്ങളെ പ്രസവിക്കാനായി മാത്രം ഈ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കൻ തീരങ്ങളിലേക്ക് വരുന്നുവെന്നുമുള്ള അധിക്ഷേപകരമായ പ്രസ്താവനയാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റിലെ പരാമർശങ്ങളാണ് ട്രംപ് ഔദ്യോഗികമായി ഷെയർ ചെയ്തത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രംപ് തന്റെ പോസ്റ്റ് തിരുത്തുകയായിരുന്നു.

ട്രംപിന്റെ പരാമർശങ്ങൾ തികച്ചും അനുചിതവും വസ്തുതകൾക്ക് വിരുദ്ധവുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. വിവാദം കത്തിപ്പടരുന്നതിനിടെ, ഇന്ത്യ തന്റെ ഉറ്റ സുഹൃത്ത് നയിക്കുന്ന മഹത്തായ രാജ്യമാണെന്ന് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ അമേരിക്കൻ എംബസി അറിയിച്ചെങ്കിലും ഈ പ്രസ്താവന എപ്പോഴാണ് നടത്തിയതെന്ന് വ്യക്തമല്ല. ട്രംപിന്റെ വിരുദ്ധമായ നിലപാടുകൾ ആഗോളതലത്തിൽ തന്നെ പുതിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...