അമേരിക്കയുമായി ഇതുവരെ നേരിട്ടുള്ള ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

തെഹ്റാന്‍: അമേരിക്കയുമായി ഇതുവരെ നേരിട്ടുള്ള ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. അമേരിക്ക ചർച്ചകൾക്ക് താൽപ്പര്യപ്പെടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് മധ്യസ്ഥർ വഴി ഞങ്ങൾക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. തസ്നിം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.അമേരിക്കയുടെ നയതന്ത്ര പ്രസ്താവനകളെ ആരെങ്കിലും ഗൗരവമായി എടുക്കുന്നുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും ബഗായ് പരിഹസിച്ചു. അമേരിക്ക നിലപാടുകൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇറാന്റെ നിലപാട് തുടക്കം മുതൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യസ്ഥർ വഴി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കയുടെ ആവശ്യങ്ങൾ അമിതവും യുക്തിരഹിതവുമാണ്. ചർച്ചകൾക്ക് വ്യക്തമായ ഒരു ചട്ടക്കൂട് ഇറാന്റെ പക്കലുണ്ട്. പാകിസ്ഥാൻ മുൻകൈയെടുത്ത് നടത്തുന്ന ചർച്ചാ പ്ലാറ്റ്‌ഫോമുകളിൽ ഇറാൻ പങ്കാളിയല്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ അയൽരാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ആരാണ് യുദ്ധത്തിന് തുടക്കമിട്ടതെന്ന് അവർ കൃത്യമായി മനസ്സിലാക്കണമെന്ന് ബഗായ് ഓർമ്മിപ്പിച്ചു. ഗസ്സയിലെയും ലെബനനിലെയും സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...