കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നേവി ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം : കാമുകിയെ വിളിച്ചുവരുത്തി കെലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നേവി ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. നാവിക ഉദ്യോ​ഗസ്ഥനായ രവീന്ദ്രയാണ് (31) അറസ്റ്റിലായത്. ഇയാളുടെ കാമുകിയായ മൗനികയാണ് കൊല്ലപ്പെട്ടത്. 2021ൽ മിം​ഗിൾ എന്ന ഡേറ്റിങ്ങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും പലയിടങ്ങളിലായി കണ്ടുമുട്ടുകയും ചെയ്തിരുന്നു. 2024ൽ രവീന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. രണ്ടാഴ്ച മുൻപാണ് രവീന്ദ്രയുടെ ഭാര്യ വിജയന​ഗരത്തിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. പിന്നാലെ മൗനികയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇരുവരും തമ്മിൽ വാക്കുതർക്കത്തിലാവുകയും മൗനികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് ഓൺലൈനിൽ നിന്ന് കത്തി ഓർഡർ ചെയ്ത് ശരീരം വെട്ടിനുറുക്കി കുറച്ചുഭാ​ഗം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ബാക്കിയുള്ള ഭാ​ഗം ബാ​ഗിൽ കെട്ടി ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. മൗനിക തന്നിൽ നിന്ന് പലപ്പോഴായി 3.5 ലക്ഷം രൂപ വാങ്ങിയിരുന്നെന്നും തങ്ങളുടെ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും രവീന്ദ്ര പോലീസിനോട് പറഞ്ഞു. കൊലപാതകത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...